തിരുവനന്തപുരത്ത് പടക്കനിർമാണ ശാലയിലെ പൊട്ടിത്തെറി; ഓലപടക്കത്തിന്റെ തിരി കെട്ടുമ്പോൾ അപകടം, ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

Published : Nov 17, 2025, 02:06 PM IST
Fire Accident

Synopsis

നന്ദിയോട് പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പേരയം സ്വദേശിനി ഷീബയാണ് (45) മരിച്ചത്. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഇവർ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തിരുവനന്തപുരം: നന്ദിയോട് പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പേരയം താളിക്കുന്ന് സ്വദേശിനി ഷീബ (45) ആണ് ഇന്ന് രാവിലെ മരിച്ചത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇവർ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള പടക്ക നിര്‍മാണ യൂണിറ്റിന് തീപിടിച്ചത്. ഓലപടക്കിന്റെ തിരി കെട്ടി കൊണ്ടിരുന്നപ്പോഴായിരുന്നു അപകടം. ഷീബയെ കൂടാതെ മൂന്ന് തൊഴിലാളികൾക്കും പൊള്ളലേറ്റിരുന്നു. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഷീബയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു.പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

PREV
Read more Articles on
click me!

Recommended Stories

ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്
കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്