
തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത് പ്രതി ഒറ്റയ്ക്കല്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് രാജേന്ദ്രന്‍. ഇയാള്‍ പ്രദേശത്തെ ചെറുപ്പക്കാരുടെ ഗുണ്ടാ സംഘമുണ്ടാക്കി കഞ്ചാവ് വില്‍പനയും അക്രമ പ്രവര്‍ത്തനങ്ങളും നടത്തുന്നയാളാണ്. ഈ സംഘം മകളെ പല തവണ ബൈക്കില്‍ പിന്നാലെ ചെന്ന് ശല്യം ചെയ്തിട്ടുണ്ട്. ഉത്രാ കൊലപാതകം കണ്ടാകാം പാമ്പിനെ കൊണ്ട് കൊലപ്പെടുത്താമെന്ന് പ്രതി തീരുമാനിച്ചത്. ജനലിലൂടെ തന്റെ ദേഹത്തേക്കാണ് കിച്ചു പാമ്പിനെ ഇട്ടത്. ഗുണ്ടകളെ ഭയന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും രാജേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞദിവസമാണ് കാട്ടക്കടയില്‍ സംഭവം നടന്നത്. സംഭവത്തില്‍ കിച്ചു എന്ന ഗുണ്ട് റാവുവിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തിട്ടുണ്ട്. മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു കിച്ചു കൊലപാതക ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ജനലിലൂടെ രാജേന്ദ്രന്റെ മുറിയിലേക്ക് കിച്ചു പാമ്പിനെ ഏറിയുകയായിരുന്നു. സംഭവത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പൊലീസ് ആദ്യം വിശ്വസിച്ചില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആക്രമണ സംഭവം സത്യമാണെന്ന് മനസിലായതെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.
രാജേന്ദ്രന്റെ മകളെ പ്രതി പല തവണ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് രാജേന്ദ്രനെ കൊല്ലാന്‍ കിച്ചു ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. രാത്രി വീടിന്റെ സമീപത്ത് ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴാണ് സംഭവം രാജേന്ദ്രന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ കിച്ചു പാമ്പിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നിട് സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കിച്ചുവിനെ പിടികൂടിയത്.
കെഎസ്ഇബി വാഴ വെട്ടൽ; പരിശോധന നടത്തി ഉദോഗസ്ഥർ, കൃഷി വകുപ്പ് യോഗം ചേരും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam