മുഹമ്മദ് മാഷിന് ഇന്നും കൂട്ടാണ് 67 വർഷം പഴക്കമുള്ള ഈ സൈക്കിൾ

Published : Feb 07, 2022, 06:50 AM IST
മുഹമ്മദ് മാഷിന് ഇന്നും കൂട്ടാണ് 67 വർഷം പഴക്കമുള്ള ഈ സൈക്കിൾ

Synopsis

ഈ സൈക്കിളിനെ പറ്റി പറയുമ്പോൾ മുഹമ്മദ് മാഷ് അഭിമാനത്തിന്റെ നെറുകയിലെത്തും. ഇത് ലഭിച്ചതിന് ശേഷം ഇന്നേവരെ മറ്റൊരു സൈക്കിൾ വാങ്ങാനോ, മറ്റാർക്കെങ്കിലും കൈമാറാനോ തോന്നിയിട്ടില്ല മാഷിന്. 

പൊന്നാനി: മുഹമ്മദ് മാഷിന് പ്രായം 77 ആണ്. എപ്പോഴും കൂടെയുള്ള സൈക്കിളിന് 67 വർഷത്തെ പഴക്കവും കാണും. ഒരു സൈക്കിളിനോട് തോന്നുന്ന അഗാദമായ ഇഷ്ടത്തിന്റെ കഥയാണിത്. കാലപ്പഴക്കത്തിന്റെ വിന്റേജ് ഓർമകൾ പങ്കുവെക്കാനാണ് ഈ സൈക്കിൾ വാങ്ങിയതെന്ന് കരുതണ്ട, മുഹമ്മദ് മാഷിന് പാരമ്പര്യമായി ലഭിച്ച അമൂല്യ സ്വത്താണിത്. തന്റെ എളാപ്പയിൽനിൽ നിന്നാണ് അമ്പത് വർഷം മുമ്പ് ഈ സൈക്കിൾ ലഭിച്ചത്. 

ഈ സൈക്കിളിനെ പറ്റി പറയുമ്പോൾ മുഹമ്മദ് മാഷ് അഭിമാനത്തിന്റെ നെറുകയിലെത്തും. ഇത് ലഭിച്ചതിന് ശേഷം ഇന്നേവരെ മറ്റൊരു സൈക്കിൾ വാങ്ങാനോ, മറ്റാർക്കെങ്കിലും കൈമാറാനോ തോന്നിയിട്ടില്ല മാഷിന്. അത്രയും അടുപ്പമാണതിനോട്. 36 വർഷം സർവ്വീസിൽ ജോലി ചെയ്ത് റിട്ടയർ ചെയ്തിട്ടും വിശ്രമമില്ലാതെ ആ മേഖലയിൽ തന്നെ തുടരുകയാണിദ്ദേഹം. 

ഏതൊന്നിനേയും അതിന്റെ വില മനസ്സിലാക്കി കൈകാര്യം ചെയ്താൽ അത് ജീവിതത്തിന്റ കണക്കു പുസ്തകത്തിൽ എഴുതി ചേർക്കാവുന്നതേയുള്ളൂ എന്ന പാഠമാണ് മാഷ്  പുതുതലമുറക്ക്  നൽകുന്നത്. ഈ ആധുനിക കാലത്തും എല്ലാ സൗകര്യങ്ങളുണ്ടായിട്ടും ഇന്നും  മുഹമ്മദ് മാഷ് തൻെ പ്രിയ സൈക്കിൽ കൈ വിട്ടിട്ടില്ല. ഇന്നും പുറകിൽ കുട്ടയും കൊളുത്തിയുള്ള സൈക്കിളുമായി പൊന്നാനിയിലൂടെയുള്ള മാഷിന്റെ സൈക്കിൽ യാത്ര പൊന്നാനിക്കാർക്ക്  ഏറെ കൗുകമാണ്.

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍