കാട്ടുകമ്പുകൊണ്ട് ഭാര്യയെ തല്ലിക്കൊന്ന് ആഭരണം കവര്‍ന്ന ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ

Published : Jun 01, 2019, 03:29 PM IST
കാട്ടുകമ്പുകൊണ്ട് ഭാര്യയെ തല്ലിക്കൊന്ന് ആഭരണം കവര്‍ന്ന ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ

Synopsis

വഴക്കിനിടെ പളനി ഭാര്യയെ കാട്ടുകൊമ്പ് കൊണ്ട് തല്ലിവീഴ്ത്തി. പിന്നീട് പ്ലാസ്റ്റിക്ക് കയര്‍ ഉപയോഗിച്ച് വീടിനു സമീപത്തെ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു

ഇടുക്കി: തൊടുപുഴയില്‍ ഭാര്യയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. കുമളി സ്വദേശി പളനിയെ ആണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ്-രണ്ട് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തവും 25000 രൂപ പിഴയും മോഷണത്തിന് ഏഴ് വര്‍ഷം കഠിന തടവും 10000 രൂപ പിഴയുമാണ് ശിക്ഷ.

2013 ഡിസംബര്‍ 24നാണ്  കൊലപാതകം നടന്നത്. വഴക്കിനിടെ പളനി ഭാര്യയെ കാട്ടുകൊമ്പ് കൊണ്ട് തല്ലിവീഴ്ത്തി. പിന്നീട് പ്ലാസ്റ്റിക്ക് കയര്‍ ഉപയോഗിച്ച് വീടിനു സമീപത്തെ മരത്തില്‍ കെട്ടിത്തൂക്കി. ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്നശേഷം ഈ ആഭരണങ്ങള്‍ പണയം വെച്ച് തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടു. എന്നാല്‍ പൊലീസ് കൊലപാതകം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിചാരണക്കോടതിക്കെതിരെ അതിജീവിതയുടെ കുറിപ്പ് ച‍ർച്ചയാവുന്നതിനിടെ പൾസർ സുനിയെ അധോലോക നായകനാക്കിയുളള റീലുകൾ വൈറൽ
സിയോൺകുന്നിൽ കണ്ടപ്പോൾ തന്നെ പരുങ്ങൽ, പിന്നെ മുങ്ങാൻ ശ്രമം, ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിൽ പിടിച്ചത് 20 ലിറ്റര്‍ ചാരായം