
പത്തനംതിട്ട: അടൂരിലെ ശുചിത്വ പ്രഖ്യാപന വേദിയിലെ വ്യത്യസ്ത അനുഭവം പങ്കുവച്ച് സി പി എം മുതിർന്ന നേതാവ് ഡോ. തോമസ് ഐസക്ക്. തന്‍റെ പേര് കേട്ടപ്പോൾ ഒരു അമ്മുമ്മ കാട്ടിയ സന്തോഷത്തിന്‍റെയും സ്നേഹത്തിന്‍റെയും വിവരങ്ങളാണ് ഐസക്ക് പങ്കുവച്ചത്. എന്‍റെ പേര് പറഞ്ഞപ്പോൾ ഒരു അമ്മൂമ്മ എഴുന്നേറ്റ് വേച്ച് വേച്ച് നടന്നു വന്നെന്നും ഞാൻ കാത്തു നിന്ന് പൂ മേടിച്ചെന്നും ഐസക്ക് പറഞ്ഞു. ശേഷം ആ അമ്മുമ്മ ഒരു കെട്ടി പിടുത്തവും ഒരുമ്മയും തന്നെന്നും അദ്ദേഹം വിവരിച്ചു. പെൻഷൻ കിട്ടിയതിന്‍റെ സന്തോഷ പ്രകടനമായിരുന്നു അതെന്നും ഐസക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു.
ഐസക്കിന്‍റെ കുറിപ്പ്
പറക്കോട് ബ്ലോക്കിന്റെയും അടൂർ മുൻസിപ്പാലിറ്റിയുടെയും ശുചിത്വ പ്രഖ്യാപന വേദി ആണ് രംഗം.
എന്‍റെ പേര് പറഞ്ഞപ്പോൾ ഒരു അമ്മൂമ്മ എഴുന്നേറ്റ് വേച്ച് വേച്ച് നടന്നു വന്നു. ഞാൻ കാത്തു നിന്ന് പൂ മേടിച്ചു.
ഒരു കെട്ടി പിടുത്തം, ഒരുമ്മ, പെൻഷൻ കിട്ടിയതിന്‍റെ സന്തോഷ പ്രകടനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം തോമസ് ഐസക്ക് മറ്റൊരു ഫേസ്ബുക്ക് കുറിപ്പിലൂടെ ഫ്രീഡം ഫെസ്റ്റ് - 2023 ന്റെ വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്. ഫ്രീഡം ഫെസ്റ്റ് സമാപിച്ചെന്നും ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ഐഡിയതോണിൽ പങ്കെടുത്ത 350 - ഓളം വരുന്ന എഞ്ചിനീറിംഗ് കോളേജ് വിദ്യാർത്ഥികളുടെ ടീമുകളായിരുന്നു എന്നുമാണ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചത്. ഉദ്ഘാടന ദിവസം 1500 - ഓളം പ്രൊഫഷണൽ വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. അവരോട് ശാസ്ത്രവിദഗ്ധർ പുത്തൻ ശാസ്ത്രസാങ്കേതിക വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ 2030-ലെ സാധ്യമായ കേരളത്തിന്റെ വലിയ ചിത്രം വരച്ചുകാട്ടി. ഇതൊരു വലിയ സംവാദത്തിനു വഴിയൊരുക്കി എന്നും തോമസ് ഐസക്ക് വിവരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam