മുന്തിരി ജ്യൂസ് കുടിച്ചു; പിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞ് വീണു, 4 വയസുകാരി ഉള്‍പ്പെടെ 3പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

Published : Apr 18, 2024, 08:06 PM ISTUpdated : Apr 18, 2024, 08:09 PM IST
മുന്തിരി ജ്യൂസ് കുടിച്ചു; പിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞ് വീണു, 4 വയസുകാരി ഉള്‍പ്പെടെ 3പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

Synopsis

അലനല്ലൂരിലെ കടയിൽ നിന്ന് വാങ്ങിയ മുന്തിരി വീട്ടിലെത്തിയ ശേഷം ജ്യൂസ് ഉണ്ടാക്കി കഴിച്ച ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു

പാലക്കാട്:മണ്ണാർക്കാട് എടത്തനാട്ടുകരയിൽ മുന്തിരി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. നാലു വയസുകാരി ഉൾപ്പെടെ മൂന്നു പേരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകൾ ഹൈറ മറിയം (നാല്) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അലനല്ലൂരിലെ കടയിൽ നിന്ന് വാങ്ങിയ മുന്തിരി വീട്ടിലെത്തിയ ശേഷം ജ്യൂസ് ഉണ്ടാക്കി കഴിച്ച ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛർദിച്ചു തുടങ്ങിയ ഇവർ അവശരായി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ഡിസ്പെൻസറിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കടയിലെ മുന്തിരിയുടെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കോണ്‍ഗ്രസിനെതിരായ പരാമര്‍ശം; ദേശാഭിമാനിക്കെതിരെ കെപിസിസി, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം