
ഇടുക്കി: വീടിന് സമീപത്ത് വളർന്നു നിൽക്കുന്ന ചന്ദനമരം മോഷ്ടിക്കാനെത്തിയവര്‍ ഗർഭിണിയെ വീട്ടമ്മയെ മർദ്ദിച്ചെന്ന് പരാതി. മറയൂർ ആനക്കപ്പെട്ടിയിൽ താമസിക്കുന്ന സ്നേഹ ജ്യോതി (28) യെയാണ് സമീപവാസികൾ മർദ്ദിച്ചതെന്ന് മറയൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
ബുധനാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. ഭർത്താവ് ജീപ്പ് ഡ്രൈവറാണോയെന്ന് ചോദിച്ച് സ്നേഹ ജ്യോതി താമസിക്കുന്ന വീട്ടിലേക്ക് രണ്ട് പേർ കയറിവന്നു. ഇതിനിടയിൽ വളർത്തുനായ കുരയ്ക്കുകയും യുവാക്കളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് യുവാക്കൾ നായയെ കൈയ്യിൽ കരുതിയിരുന്ന വടിയുപയോഗിച്ച് അടിക്കാൻ ശ്രമിക്കവെ സ്നേഹ ജ്യോതി ഇവരെ തടയാന്‍ ശ്രമിക്കവേ മർദ്ദിക്കുകയായിരുന്നെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈകുന്നേരങ്ങളിൽ വീടിന്‍റെ സമീപത്ത് ചിലർ കറങ്ങി നടന്നിരുന്നു. ഇവര്‍ പറമ്പിലെ ചന്ദനമരം വെട്ടിക്കടത്താന്‍ എത്തിയവരാണ് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇത്തരക്കാരെ നോക്കി പലവട്ടം പട്ടി കുരച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഏഴുമാസം ഗർഭിണിയായ സ്നേഹയും പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
ഭർത്താവ് മുത്തുരാജ് ലോറി ഡ്രൈവറാണ്. സംഭവം നടക്കുബോൾ ഇയാൾ തമിഴ്നാട്ടിലേക്ക് ഓട്ടം പോയിരുന്നു. സ്നേഹ വിവരമറിയിച്ചതിനെ സ്ഥലത്തെത്തിയ മാതാപിതാക്കളാണ് തലക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആക്രമികളിൽ ഒരാൾ കുറച്ചുനാൾ മുമ്പ് വീടിന് സമീപത്ത് താമസിച്ചിരുന്നതായും സ്നേഹ പറയുന്നു. എന്നാല്‍ വീട് കയറി ആക്രമിച്ചവര്‍ ചന്ദനകടത്തുകാരാണെന്നതിന് തെളിവില്ലെന്നും ഇത് സമ്പന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും മൂന്നാര്‍ പോലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam