വേനൽ മഴയെത്തിയതോടെ കൃഷിയൊരുക്കം തുടങ്ങി. ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുന്ന പ്രവൃത്തിയുടെ ആദ്യഘട്ടത്തിലേക്ക് കർഷകർ കടന്നു.
പാലക്കാട്: ശക്തമായ വേനൽമഴ ലഭിച്ചതോടെ പാലക്കാടൻ പാടങ്ങൾ വീണ്ടും സജീവമായി. ഒന്നാം വിള നെൽ കൃഷിക്കുള്ള ഒരുക്കത്തിലാണ് കർഷകർ. പാടങ്ങളിൽ ആദ്യഘട്ട ഉഴുതുമറിക്കലാണ് നടക്കുന്നത്.
കടുത്ത വേനലിൽ വിണ്ടുകീറിയ പാടങ്ങളിലേക്കാണ് വേനൽമഴ പെയ്തിറങ്ങിയത്. കർഷകർക്ക് ആശ്വാസം. വേനൽ മഴയെത്തിയതോടെ കൃഷിയൊരുക്കം തുടങ്ങി. ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുന്ന പ്രവൃത്തിയുടെ ആദ്യഘട്ടത്തിലേക്ക് കർഷകർ കടന്നു.
ഒന്നാം വിള നെൽകൃഷിയ്ക്ക് ഒരുങ്ങേണ്ട സമയം വൈകി. അതിനാൽ ഇത്തവണ വിതയ്ക്കുന്നതിന് പകരം ഞാറ്റടി ഒരുക്കി നടാനാണ് നീക്കം. രണ്ട് ഇടമഴയാണ് പാലക്കാട് ഇതുവരെ ലഭിച്ചത്. കൂടുതൽ മഴ കിട്ടിയാൽ മണ്ണിനൊപ്പം കർഷകരുടെ മനസും തണുക്കും.

