പ്രമുഖ പ്രഭാഷകനും ചിന്തകനുമായ സുനിൽ പി ഇളയിടത്തെ കണ്ടാൽ കല്ലെറിഞ്ഞു കൊല്ലണമെന്ന് ഫേസ്ബുക്കിൽ ആഹ്വാനം. ഫേസ്ബുക്കിൽ തുടർച്ചയായി സംഘപരിവാർ അനുകൂല പ്രചാരണം നടത്തുന്ന അടൂർ സ്വദേശിയായ ശ്രീവിഷ്ണു എന്നയാളാണ് ഭീഷണി ഉയർത്തിയിരിക്കുന്നത്. 

തിരുവനന്തപുരം: പ്രമുഖ പ്രഭാഷകനും ചിന്തകനുമായ സുനിൽ പി ഇളയിടത്തെ കണ്ടാൽ കല്ലെറിഞ്ഞു കൊല്ലണമെന്ന് ഫേസ്ബുക്കിൽ ആഹ്വാനം. ഫേസ്ബുക്കിൽ തുടർച്ചയായി സംഘപരിവാർ അനുകൂല പ്രചാരണം നടത്തുന്ന അടൂർ സ്വദേശിയായ ശ്രീവിഷ്ണു എന്നയാളാണ് ഭീഷണി ഉയർത്തിയിരിക്കുന്നത്. 

'സുദർശനം' എന്ന സംഘപരിവാർ അനുകൂല ഫേസ്ബുക്ക് പേജ് സുനിൽ പി ഇളയിടത്തിനെതിരായി പ്രസിദ്ധീകരിച്ച പോസ്റ്റ് ഷെയർ ചെയ്തതിന് ശേഷമാണ് ഇയാളുടെ ഭീഷണി. നുണകൾ ആവർത്തിക്കുന്ന സുനിൽ പി ഇളയിടം ഭൂമിക്ക് ഭാരമാണെന്നും ഇയാൾ കമന്റിനൽ എഴുതിയിട്ടുണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുനിൽ പി ഇളയിടം സുപ്രീംകോടതി വിധിക്ക് അനുകൂലമായി നിരന്തരം പ്രഭാഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതാണ് പ്രകോപനത്തിന് കാരണം.