വെരുകിനെയും കാട്ടുപന്നിയെയും ഷോക്കടിപ്പിച്ച് കൊന്ന് ഇറച്ചിയാക്കി വിറ്റെന്ന് കേസ്; വയനാട്ടിൽ മൂന്ന് പേർ പിടിയിൽ

Published : May 31, 2025, 10:19 PM IST
വെരുകിനെയും കാട്ടുപന്നിയെയും ഷോക്കടിപ്പിച്ച് കൊന്ന് ഇറച്ചിയാക്കി വിറ്റെന്ന് കേസ്; വയനാട്ടിൽ മൂന്ന് പേർ പിടിയിൽ

Synopsis

വെരുകിനെയും കാട്ടുപന്നിയെയും ഷോക്കടിപ്പിച്ച് കൊന്ന് വിൽപ്പന നടത്തിയ മൂന്ന് പേർ വയനാട്ടിലെ ഇരുളത്ത് പിടിയിലായി

വയനാട്: വെരുകിൻ്റെയും കാട്ടുപന്നിയുടെയും ഇറച്ചി വിൽപ്പന നടത്തിയതിന് സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. വയനാട് ഇരുളം സ്വദേശികളായ ബിജു പി എസ്,  ധനിൽ , സന്തോഷ് എന്നിവരാണ് പിടിയിലായത്. ബിജു പി എസ് അങ്ങാടിശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്. വെരുകിനെയും കാട്ടുപന്നിയെയും ഷോക്കേൽപ്പിച്ച് കൊന്ന് ഇറച്ചി ആക്കി വിൽപ്പന നടത്തുകയായിരുന്നു ഇവരെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. ഇവരിൽ നിന്ന് വിൽക്കാൻ വെച്ചിരുന്ന ഇറച്ചി കണ്ടെത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി പരിശോധന; 380 ഗ്രാം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
മദ്യലഹരിയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനും പൊലീസിനും നേരെ ആക്രമണം; കൊല്ലത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ