
കൊച്ചി: കൊച്ചിയിൽ രണ്ടു വാഹനാപകടങ്ങളിൽ മൂന്നു മരണം. ഇടപ്പള്ളിയിൽ കാർ മെട്രോപില്ലറിലിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. ആലുവ അമ്പാട്ടുകാവിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചായിരുന്നു കാൽനടയാത്രക്കാരിയുടെ മരണം. പുലർച്ചെ മൂന്നേമുക്കാലിനായിരുന്നു ഇടപ്പള്ളിയിലെ കാർ അപകടം. ആലുവ ഭാഗത്തുനിന്ന് വന്ന കാർ ബാരിക്കേഡിൽ ഇടിച്ചുകയറി, നിയന്ത്രണം വിട്ടകാർ മെട്രോപില്ലറിലും ഇടിച്ചു. ആലപ്പുഴ ചേർത്തല സ്വദേശികളായ നാലു വിദ്യാർഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
മുന്നിലും പിന്നിലും ഇടതുവശത്തിരുന്ന ഹറൂൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്. ഇടിയുടെ ശക്തിയിൽ കാറിന്‍റെ ഒരു ഭാഗം പൂർണമായും തകർന്നു. കാർ അമിത വേഗതയിലായതോ ഡ്രൈവർ ഉറങ്ങിപ്പോയതോ ആകാം അപകടകാരണം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ക്ഷേത്ര ദർശനത്തിന് പോകും വഴി റോഡ് മുറിച്ചുകടക്കുമ്പോഴാണ് അമ്പാട്ടുകാവിൽ കാൽനടയാത്രക്കാരി ബൈക്കിടിച്ച് മരിച്ചത്. മരിച്ച ബിജിമോൾ ആലുവ ലക്ഷ്മി ആശുപത്രിയിലെ നേഴ്സുമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam