
ഹരിപ്പാട്: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മൂന്ന് പേർക്ക് പരിക്ക്. നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ തെങ്ങിലിടിച്ചാണ് അപകടം സംഭവിച്ചത്. താമല്ലാക്കൽ കെ വി ജെട്ടി - കാട്ടിൽ മാർക്കറ്റ് റോഡിൽ എസ്എൻവി എൽപി സ്കൂളിന് സമീപം കഴിഞ്ഞ വൈകിട്ട് 3.30 ഓചെയായിരുന്നു അപകടം. പിക്കിപ്പിന്‍റെ ഡ്രൈവർ ചെറുതന സ്വദേശി രഞ്ജു (33), പശ്ചിമബംഗാൾ സ്വദേശികളായ ബാഹു മണ്ഡൽ( 34 ), ബിസു (35 ) എന്നിവർക്കാണ് പരിക്കേറ്റത്.
ആലപ്പുഴയിലെ കാട്ടിൽ മാർക്കറ്റിൽ നിന്നും സിമന്‍റ് കട്ടയുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. രഞ്ജുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ബാഹു മണ്ഡൽ, ബിസു എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read More : നാല് കൊല്ലം മുമ്പ് യുവാവ് മുങ്ങിമരിച്ചു; കൊലപാതകമെന്നു തെളിയിച്ച് പൊലീസ്
അതിനിടെ പൂച്ചാക്കൽ ആലപ്പുഴയിൽ വീട്ടില്‍ കളിക്കുന്നതിനിടെ കാണാതായ രണ്ട് വയസുകാരനെ തോട്ടിൽ വീണ് മരിച്ച നിലയിഷ കണ്ടെത്തി. പാണാവള്ളി പഞ്ചായത്ത് ഒൻപതാം വാർഡ് മാപ്പിനേഴത്ത് വേണു സി.ടി - ആതിര ദമ്പതികളുടെ മകൻ ദേവദർശ് (2) ആണ് മരിച്ചത്. വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ തെരച്ചിൽ നടത്തുന്നതിടയിലാണ് നൂറ് മീറ്റർ അകലെയുള്ള തോട്ടിൽ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ തോട്ടില്‍ വീണ നിലയിൽ കണ്ടെത്തിയത്.