കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ല; രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

Published : Apr 26, 2023, 09:11 AM IST
കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ല; രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

Synopsis

കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ തെരച്ചിൽ നടത്തുന്നതിടയിലാണ് നൂറ് മീറ്റർ അകലെയുള്ള തോട്ടിൽ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

പൂച്ചാക്കൽ: ആലപ്പുഴയിൽ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഒൻപതാം വാർഡ് മാപ്പിനേഴത്ത് വേണു സി.ടി - ആതിര ദമ്പതികളുടെ മകൻ ദേവദർശ് (2) ആണ് മരിച്ചത്. വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ തെരച്ചിൽ നടത്തുന്നതിടയിലാണ് നൂറ് മീറ്റർ അകലെയുള്ള തോട്ടിൽ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ തോട്ടില്‍ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്ക്കാരം നടത്തി.

Read More : നാല് കൊല്ലം മുമ്പ് യുവാവ് മുങ്ങിമരിച്ചു; കൊലപാതകമെന്നു തെളിയിച്ച് പൊലീസ്

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്