ഉപഭോക്താക്കളെപ്പോലെ സൂപ്പർ മാർക്കറ്റുകളിൽ കയറും, ലക്ഷ്യം വേറെ; കള്ളി പൊളിഞ്ഞപ്പോള്‍ ആക്രമിച്ച് ഓടാൻ ശ്രമം

Published : Jul 26, 2023, 09:20 PM IST
ഉപഭോക്താക്കളെപ്പോലെ സൂപ്പർ മാർക്കറ്റുകളിൽ കയറും, ലക്ഷ്യം വേറെ; കള്ളി പൊളിഞ്ഞപ്പോള്‍ ആക്രമിച്ച് ഓടാൻ ശ്രമം

Synopsis

എറണാകുളം മരടിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് സംഭവം. ഇവിടെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഘം സൂപ്പർ മാർക്കറ്റിൽ എത്തി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 

കൊച്ചി: ഉപഭോക്താവ് എന്ന വ്യാജേന സൂപ്പർ മാർക്കറ്റിൽ എത്തി മോഷണം നടത്തിയ അന്തർസംസ്ഥാന മോഷണ സംഘം പിടിയിൽ. മുംബൈ കല്യാൺ ഉല്ലാസ് നഗർ സ്വദേശികളായ മനീഷ് മക്യാജൻ (23), മെഹബൂബ് മുഹമ്മദ് ഷേക്ക് (24), അയാൻ മൊയ്തീൻ (26) എന്നിവരാണ് പിടിയിലായത്. 

എറണാകുളം മരടിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് സംഭവം. ഇവിടെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഘം സൂപ്പർ മാർക്കറ്റിൽ എത്തി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സൂപ്പർമാർക്കറ്റിൽ എത്തിയ പ്രതികൾ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഗില്ലറ്റ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ വിലപിടിപ്പുള്ള കാട്രീജുകൾ മോഷ്ടിച്ച് വസ്ത്രങ്ങളുടെയും മറ്റും ഉള്ളിലാക്കി കടത്തിക്കൊണ്ടു പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മുൻപും പല തവണ ഇവിടെ സമാന രീതിയിൽ ഇവർ മോഷണം നടത്തിയതായി വ്യക്തമായി. 

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ സംസ്ഥാനത്തെ വിവിധ മാളുകൾ കേന്ദ്രികരിച്ച്‌ സംഘം ഇത്തരം മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഈ മോഷണങ്ങളുടെ പിന്നിൽ മുംബൈ കേന്ദ്രീകരിച്ചുള്ള അന്തർസംസ്ഥാന മോഷണ സംഘം ആണെന്ന് മനസിലാക്കി പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിൽ പ്രതികൾ ഇടപ്പള്ളിയിലെ ഒരു സൂപ്പർമാർക്കറ്റിൽ സമാന രീതിയിൽ മോഷണം നടത്തുകയും അത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച് രക്ഷപെടുകയും ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു.

പ്രതികൾ രക്ഷപെട്ട വാഹനം കേന്ദ്രീകരിച്ച് എറണാകുളം അസിസ്റ്റന്റ് കമ്മീഷ്ണർ രാജ്കുമാറിന്റെ നേതൃത്വത്തിലുളള ക്രൈം സ്ക്വാഡും മരട് പൊലീസും ചേർന്ന് അന്വേഷണം തുടങ്ങി. ഒടുവില്‍ കോഴിക്കോട് സിറ്റി പൊലീസിന്റെ സഹായത്തോടെ പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ സംസ്ഥാന വ്യാപകമായി മുൻപും നിരവധി തവണ സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് സമാന രീതിയിൽ മോഷണം നടത്തിയിട്ടുള്ളതതായി ഇവര്‍ പറഞ്ഞു.

മോഷ്ടിച്ചെടുക്കുന്ന സാധനങ്ങള്‍ മുംബൈയിലേക്ക് കടത്തിയിട്ടുള്ളതായി പ്രതികൾ പൊലീസിന് മൊഴി നൽകി.  മോഷണത്തിനായി ഉപയോഗിച്ച വാഹനവും വില കൂടിയ കാട്രിജുകളും കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ കൂട്ടാളികൾക്കായി അന്വേഷണം ഊർജിതമാക്കി. 

Read also: കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; അഞ്ച് പേർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉത്സവത്തിന് പോയി ഒന്നര മണിക്കൂറിൽ തിരിച്ചെത്തിയപ്പോൾ വീടിനകത്ത് ലൈറ്റുകളെല്ലാം ഓൺ, നഷ്ടമായത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വര്‍ണം
വനിത ഡോക്ടറെ വീഡിയോ കോൾ വിളിച്ച് പറ്റിച്ച് പണം കൈക്കലാക്കി, തലശേരി സ്വദേശിനിക്ക് നഷ്ടമായത് 10.5 ലക്ഷം, പ്രതിയെ പഞ്ചാബിൽ നിന്ന് പൊക്കി പൊലീസ്