എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനടുത്തെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Jul 26, 2023, 07:45 PM IST
എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനടുത്തെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

വീടിന് സമീപത്തെ ഷെഡ്ഡിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം

വയനാട്: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ ചീരാലിൽ പാടിയേരി കോളനിയിലെ മുകുന്ദനാണ് മരിച്ചത്. 13 വയസായിരുന്നു. വീടിന് സമീപത്തെ ഷെഡ്ഡിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പാടിയേരി കോളനിയിലെ ചിത്ര - കുമാർ ദമ്പതികളുടെ മകനായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. ഇതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ