
കൊല്ലം: കൊല്ലം കുണ്ടറ കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കൊപ്പാറ പ്രിന്‍റിങ്ങ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. രാജീവിനേയും ഭാര്യ ആശയേയും കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും പോളി ടെക്നിക് വിദ്യാർത്ഥിയായ മകൻ മാധവിനെ കിടക്കയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടത്. മരണത്തിന് കാരണം കടബാധ്യതയെന്നാണ് പൊലീസ് നിഗമനം.
കൊല്ലത്ത് പ്രിന്‍റിങ്ങ് പ്രസ് നടത്തിവരികയായിരുന്നു രാജീവ്. ഇത് കൊല്ലത്ത് നിന്ന് കേരളപുരത്തേക്ക് മാറ്റിയിരുന്നു. രണ്ടുവർഷത്തിലേറെയായി കേരളപുരത്ത് വാടകവീട്ടിലായിരുന്നു താമസം. കുടുംബത്തിന് കടബാധ്യതയുണ്ടെന്നാണ് ഇപ്പോൾ പൊലീസിന് ലഭിക്കുന്ന വിവരം. രാജീവ് പ്രസിലേക്ക് എത്താത്തതിനെ തുടർന്ന് ജീവനക്കാർ ഫോണിൽ വിളിക്കുകയായിരുന്നു. എന്നാൽ ഏറെ നേരം വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് വീട്ടിലേക്ക് ജീവനക്കാർ വീട്ടിലേക്ക് വരികയായിരുന്നു. ഗേറ്റ് പൂട്ടിയ നിലയിലും വീടിന്റെ വാതിൽ തുറന്ന നിലയിലുമായിരുന്നു. പിന്നീട് അകത്ത് കയറി നോക്കിയപ്പോഴാണ് മൂന്നുപേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. അതേസമയം, സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്തത വരണമെന്ന് പൊലീസ് അറിയിച്ചു.
ഡോ. ഷഹനയുടെ മരണം; റിമാന്‍ഡിലുള്ള പ്രതി ഡോ. റുവൈസിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam