കോഴിക്കോട് ട്രെയിനിറങ്ങിയ അതിഥി തൊഴിലാളികളെ കണ്ട് സംശയം, തടഞ്ഞു; ബാഗിൽ 10 ലക്ഷം വില വരുന്ന 16 കിലോ കഞ്ചാവ് !

Published : Dec 10, 2023, 06:40 AM IST
കോഴിക്കോട് ട്രെയിനിറങ്ങിയ അതിഥി തൊഴിലാളികളെ കണ്ട് സംശയം, തടഞ്ഞു; ബാഗിൽ 10 ലക്ഷം വില വരുന്ന 16 കിലോ കഞ്ചാവ് !

Synopsis

ഓരോ തവണ അവധിക്കായി നാട്ടിൽ പോയി വരുമ്പോഴും ഇത്തരത്തിൽ കഞ്ചാവ് കടത്തി കൊണ്ടുവരുന്ന ഒരു പ്രവണത പല അതിഥി തൊഴിലാളികൾക്കിടയിലും ഉണ്ടെന്ന് പൊലീസ് പറയുന്നു.

കോഴിക്കോട് : കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി ഒറീസയിൽ നിന്നും എത്തിച്ച 16 കിലോഗ്രാം കഞ്ചാവുമായി മൂന്ന്  ഒറീസ സ്വദേശികൾ അറസ്റ്റിലായി. ഒറീസ്സ നയാഘർ സ്വദേശികളായ ആനന്ദ് കുമാർ സാഹു (36), ബസന്ത് കുമാർ സാഹു (40),കൃഷ്ണ ചന്ദ്രബാരിക്ക് (50) എന്നിവരെയാണ് കസബ പൊലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും ചേർന്ന് പിടികൂടിയത്.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ മറവിൽ വൻതോതിലുള്ള ലഹരി വില്പന ലക്ഷ്യം വെച്ച് നാട്ടിലുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്രയും അളവിൽ കഞ്ചാവ് എത്തിച്ചത്. മാങ്കാവ് തലക്കുളങ്ങര യുപി സ്കൂളിന്റെ അടുത്തുള്ള വാടകവീട്ടിലാണ് പ്രതികൾ താമസിച്ചിരുന്നത്. അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയാണ് പതിവ്.

ഒറീസ്സയിൽ നിന്ന് പുലർച്ചെ കോഴിക്കോട് ട്രെയിൻ ഇറങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോൾ സംശയകരമായ സാഹചര്യത്തിൽ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ മാങ്കാവ് തടഞ്ഞ് വെച്ച് ചോദിച്ചപ്പോൾ ആണ് കഞ്ചാവാണ് ബാഗിൽ എന്ന് മനസ്സിലായത്. വിപണിയിൽ ഏതാണ്ട് പത്തുലക്ഷത്തിന്റെ മുകളിൽ വില വരുന്ന 16 കിലോഗ്രാം കഞ്ചാവ് പ്രതികളിൽ നിന്നും കണ്ടെടുത്തു.

ഓരോ തവണ അവധിക്കായി നാട്ടിൽ പോയി വരുമ്പോഴും ഇത്തരത്തിൽ കഞ്ചാവ് കടത്തി കൊണ്ടുവരുന്ന ഒരു പ്രവണത പല അതിഥി തൊഴിലാളികൾക്കിടയിലും ഉണ്ടെന്ന് പൊലീസ് പറയുന്നു.  കസബ ഇൻസ്പെക്ടർ കൈലാസ് നാഥ്, എസ്ഐ ജഗ്മോഹൻ ദത്തൻ, രാംദാസ് ഒ.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ് കുമാർ. പി ,രാജീവ് കുമാർ പാലത്ത്, ഹോം ഗാർഡ് സുരേഷ് എന്നിവരും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡിലെ ഷാലു. എം , സുജിത്ത് സി.കെ. എന്നിവരും ആൻറി നാർക്കോട്ടിക്ക് ഷാഡോ വിങ്ങിലെ അംഗങ്ങളായ  സരുൺകുമാർ, ശ്രീശാന്ത്, ഷിനോജ്, ഇബിനു ഫൈസൽ, അഭിജിത്ത്, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Read More : ചാത്തമംഗലത്ത് എസ്‍യുവി കാറിൽ യുവാവ്, സംശയം തോന്നി പരിശോധിച്ചപ്പോൾ 268 ഗ്രാം എംഡിഎംഎ, പൊക്കി എക്സൈസ്...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻ്റിക്കേറ്ററിട്ട് വളയ്ക്കാൻ കാത്തുനിന്ന സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ചു; അമ്മ മരിച്ചു, മകന് ഗുരുതര പരിക്ക്
തിരുവനന്തപുരത്ത് നടുക്കുന്ന അപകടം; ചീറിപ്പാഞ്ഞ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു