ഒരു ബൈക്കിൽ 3 പേര്‍, അടുത്ത ബൈക്കിന് ഹെഡ് ലൈറ്റില്ല, 3 പേർ‍ മരിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

Published : Sep 16, 2024, 12:53 PM IST
ഒരു ബൈക്കിൽ 3 പേര്‍, അടുത്ത ബൈക്കിന് ഹെഡ് ലൈറ്റില്ല, 3 പേർ‍ മരിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

Synopsis

ഇരു ബൈക്കുകളും അമിത വേഗതയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു

തിരുവനന്തപുരം: വർക്കലയിൽ മൂന്ന് കൗമാരക്കാരുടെ ദാരുണ മരണത്തിന് ഇടയാക്കിയ ബൈക്ക് അപകടത്തിന് കാരണമായത് 
ഗുരുതര നിയമ ലംഘനങ്ങളെന്ന് പൊലീസ്. രണ്ടു പേര്‍ സഞ്ചരിച്ച ബൈക്കിന് ഹെഡ് ലൈറ്റ് ഉണ്ടായിരുന്നില്ല. എതിർ ദിശയിൽ വന്ന ബൈക്കിലുണ്ടായിരുന്നത് മൂന്ന് പേരായിരുന്നു. ഇരു ബൈക്കുകളും അമിത വേഗതയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. വർക്കല കുരയ്ക്കണ്ണി ജംഗ്ഷനിൽ ഇന്നലെ രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടമുണ്ടായത്. വർക്കല ഇടവ തോട്ടുമുഖം സ്വദേശികളായ  ആനന്ദഭാസ്, ആദിത്യൻ, വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.  

നടിയെ ആക്രമിച്ച കേസിൽ കേരളം സുപ്രീം കോടതിയിൽ, 'നടൻ ദിലീപ് തെളിവ് അട്ടിമറിക്കാൻ ബദൽ കഥകൾ മെനയാൻ ശ്രമിക്കുന്നു'

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരാജയത്തിലും വന്ന 'വഴി' മറന്നില്ല, വാക്ക് പാലിച്ച് വഴിയൊരുക്കി പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി
അരൂരിൽ രണ്ട് സ്ഥാനാർത്ഥികളും നേടിയത് 328 വോട്ട്, നറുക്കെടുപ്പിൽ ജയം ഉറപ്പിച്ചത് എൽഡിഎഫ്