അമ്മ വിദേശത്ത്, മക്കള്‍ താമസിക്കുന്ന വാടക വീട്ടില്‍ പരിശോധന; 3 പേര്‍ പിടിയില്‍, കണ്ടെത്തിയത് 70 ഗ്രാം എംഡിഎംഎ

Published : Mar 07, 2025, 12:57 PM IST
അമ്മ വിദേശത്ത്, മക്കള്‍ താമസിക്കുന്ന വാടക വീട്ടില്‍ പരിശോധന; 3 പേര്‍ പിടിയില്‍, കണ്ടെത്തിയത് 70 ഗ്രാം എംഡിഎംഎ

Synopsis

തൃശൂർ നെടുപുഴ സ്വദേശികളായ ആജ്ഞേയനൻ (19), അലൻ (19), അരുൺ (24) എന്നിവരാണ് പിടിയിലായത്. ഇതില്‍ അലനും അരുണും സഹോദരങ്ങളാണ്. 

തൃശൂർ: തൃശൂർ നെടുപുഴയിൽ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. തൃശൂർ നെടുപുഴ സ്വദേശികളായ ആജ്ഞേയനൻ (19), അലൻ (19), അരുൺ (24) എന്നിവരാണ് പിടിയിലായത്. ഇതില്‍ അലനും അരുണും സഹോദരങ്ങളാണ്. 

അലന്റെ വാടക വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരെ കണ്ടതും സ്ഥലത്ത് നിന്ന് രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ബാംഗ്ലൂരുവിൽ നിന്ന് ലഹരി വസ്തുകള്‍ കൊണ്ടുവന്നതെന്നും വാടക വീട്ടിലായിരുന്നു യുവാക്കളുടെ ലഹരിക്കച്ചവടമെന്നും പൊലീസ് പറയുന്നു. അലന്‍റെയും അരുണിന്‍റെയും അച്ഛൻ ജീവിച്ചിരിപ്പില്ല. അമ്മ വിദേശത്ത് ജോലി ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.

Also Read: കണ്ണൂരിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് യുവാക്കൾ പിടിയിലായി; നാട്ടുകാർ വളഞ്ഞു, കൈയ്യേറ്റം ചെയ്‌തു; വൻ ലഹരിവേട്ട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി