
കുറ്റിപ്പുറം: മലപ്പുറം ജില്ലയില്‍ പൊലീസ് പരിശോധനയില്‍ നിരവധി വാഹന മോഷണ കേസുകളില് പ്രതിയായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് തച്ചം പള്ളി ഹസ്സന്‍ (63), പട്ടാമ്പി ഓങ്ങല്ലൂര്‍ കിഴക്കും പറമ്പില്‍ ഉമ്മര്‍ (52), താമരശ്ശേരി ഒറ്റ പാലക്കല്‍ ശമീര്‍ (45) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കുറ്റിപ്പുറം ടൗണില്‍ വെച്ചാണ് ഇവരെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിനിടെ സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മോഷ്ടാക്കളാണെന്ന് വെളിവായത്. പിടിയിലായവര്‍ക്ക് വയനാട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ മോഷണം, അടിപിടി കേസുകളുണ്ട്. ഹസ്സന്‍ കരുവാരക്കുണ്ട് സ്വദേശിയാണെങ്കിലും ഭാര്യയുടെ വീടായ പാങ്ങിലാണ് ഇപ്പോള്‍ താമസം. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശിയായ ഉമ്മര്‍ കുറേക്കാലമായി വളാഞ്ചേരി കാവും പുറത്ത് വാടകവീട്ടിലാണ് കുടുംബവുമൊത്ത് താമസിക്കുന്നത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
അതിനിടെ വടക്കന്‍ കേരളത്തിലുടനീളം ഭവനഭേദനം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. മഞ്ചേരി സ്വദേശി അരീക്കാട് വീട്ടില്‍ അനില്‍കുമാര്‍ എന്ന കാര്‍ലോസ്(60) നെയാണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. ഓണ ദിവസങ്ങളില്‍ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പൂട്ടിയിട്ട് പോകുന്ന വീടുകള്‍ തിരഞ്ഞുപിടിച്ച് മോഷണം നടത്തുന്ന പ്രകൃതക്കാരാണ് മോഷ്ടാവ്.
കഴിഞ്ഞ ശനിയാഴ്ച രാത്രി വളാഞ്ചേരി കോഓപറേറ്റീവ് സൊസൈറ്റിക്ക് പുറകുവശമുള്ള ബാലമുരളി നിവാസില്‍ അഭിനന്ദിന്റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 80,000 രൂപ മോഷണം പോയിരുന്നു. സി സി ടി വിയില്‍ ലഭിച്ച അവ്യക്തമായ പ്രിന്റ് ഡെവലപ്പ് ചെയ്താണ് ഇയാളിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്. ഷൊര്‍ണൂരില്‍ നിന്നും പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതില്‍ കൂറ്റനാട്, തൃത്താല, വടക്കാഞ്ചേരി,ഷൊര്‍ണൂര്‍ ചങ്ങരംകുളം എന്നിവിടങ്ങളില്‍ 10 ദിവസം മുമ്പ് ഒറ്റപ്പാലം ജയിലില്‍ നിന്ന് ഇറങ്ങി മോഷണങ്ങള്‍ ചെയ്തതായി സമ്മതിച്ചിട്ടുണ്ട്.
Read More : പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam