ഓണാഘോഷത്തിനിടെ കൈയില്‍ കയറി പിടിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് ചന്തേര പൊലീസ് കേസെടുത്തത്. 

കാസര്‍കോട്: കാസര്‍കോട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം ഏച്ചിക്കൊവ്വല്‍ ബ്രാ‍ഞ്ച് സെക്രട്ടറി ടി ടി ബാലചന്ദ്രനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ പിടിഎ പ്രസിഡന്‍റ് കൂടിയായ കൂടിയാണ് ഇയാള്‍. ഓണാഘോഷത്തിനിടെ കൈയില്‍ കയറി പിടിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് ചന്തേര പൊലീസ് കേസെടുത്തത്. 

എറണാകുളം അടക്കമുള്ള സ്ഥലങ്ങളില്‍ ഒളിവിലായിരുന്ന ഇയാളെ കാസര്‍കോട് ആണൂരില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ ചന്തേര പൊലീസ് ഒത്തു കളിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സിപിഎമ്മിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നടപടി വൈകിപ്പിക്കുകയാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ആരോപണം. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Also Read: പൊലീസുകാരിയെ ശല്യം ചെയ്തു, അപമാനിച്ചു; പീഡനക്കേസിൽ പൊലീസുകാരൻ അറസ്റ്റിൽ