ഓടിക്കൊണ്ടിരിക്കെ ആക്സിലൊടിഞ്ഞു, കെഎസ്ആർടിസി ബസ് പാഞ്ഞുകയറി, സൈക്കിളിൽ വന്ന 3 വിദ്യാർഥികൾക്ക് പരിക്ക്

Published : May 15, 2025, 11:51 AM IST
ഓടിക്കൊണ്ടിരിക്കെ ആക്സിലൊടിഞ്ഞു, കെഎസ്ആർടിസി ബസ് പാഞ്ഞുകയറി, സൈക്കിളിൽ വന്ന 3 വിദ്യാർഥികൾക്ക് പരിക്ക്

Synopsis

ബസ് നിയന്ത്രണം വിട്ട് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥികൾക്കുമേൽ പാഞ്ഞു കയറുകയായിരുന്നു. 


അമ്പലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടം. ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പാഞ്ഞു കയറി മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക് . അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പ്രം ചന്തയ്ക്ക് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം. ബസ് നിയന്ത്രണം വിട്ട് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥികൾക്കുമേൽ പാഞ്ഞു കയറുകയായിരുന്നു. 

അപകടത്തിൽ നെടുമ്പ്രം വിജയ വിലാസം വീട്ടിൽ കാർത്തിക്ക് (14), നെടുമ്പ്രം കുറ്റൂർ വീട്ടിൽ ദേവജിത്ത് സന്തോഷ് (15 ), നെടുമ്പ്രം മാന്തു വാതിൽ വീട്ടിൽ ആശിഷ് (14) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ