
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വാഹനാപകടത്തിൽ മൂന്നു വയസുകാരൻ മരിച്ചു. സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം കീഴുപറമ്പ് സ്വദേശി ജെസിന്‍റെ മകൻ മുഹമ്മദ് ഹിബാൻ (3) ആണ് മരിച്ചത്. മുക്കം നോര്‍ത്ത് കാരശ്ശേരിയിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചതോടെ സ്കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞു. സ്കൂട്ടറിലുണ്ടായിരുന്ന മൂന്നു വയസുകാരൻ തെറിച്ച് വീഴുകയും ബസിടിച്ചുകയറുകയുമായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പ്രതിഷേധിച്ച് എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാത നാട്ടുകാര്‍ ഉപരോഘിച്ചു. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.