പരവൂരില്‍ വിനോദ സഞ്ചാരികളുടെ വഞ്ചിക്ക് നേരെ കല്ലേറ്; വിദേശികളെ ആക്രമിച്ച മൂന്ന് പേര്‍ പിടിയില്‍

By Web TeamFirst Published Jan 29, 2022, 6:39 AM IST
Highlights

പരവൂര്‍ കായലില്‍ കയാക്കിങ്ങ് പരിശീലനം നടത്തുന്നതിനിടയില്‍ ആണ് റഷ്യന്‍ വിനോദ സഞ്ചാരികള്‍ക്ക നേരെ ആക്രമണം ഉണ്ടായത്. 

കൊല്ലം: പരവൂരില്‍ വിദേശ വിനോദ സഞ്ചാരികളെ (Foreign Turist) ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് (Arrest) ചെയ്തു.  പരവൂർ സ്വദേശകളായ മൂന്ന് യുവാക്കളെയാണ് പിടികൂടിയത്. ഇവർക്കെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ്സെടുത്തു.  വിഷ്ണു, പ്രശാന്ത്, ശ്രിരാജ് എന്നിവരാണ് റഷ്യന്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായത്. 

റിപ്പബ്ലിക് ദിനത്തില്‍ പരവൂര്‍ കായലില്‍ കയാക്കിങ്ങ് പരിശീലനം നടത്തുന്നതിനിടയില്‍ ആണ് റഷ്യന്‍ വിനോദ സഞ്ചാരികള്‍ക്ക നേരെ ആക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വഞ്ചിക്ക് നേരെ കല്ലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. 
ആക്രമണത്തിന് പിന്നില്‍ പത്തു പേരണ്ടെന്ന് പൊലീസ് കണ്ടെത്തിയിടുണ്ട്. വധശ്രമം അന്യായമായി സംഘം ചേരല്‍ ഉള്‍പ്പടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ്സെടുത്തിട്ടുള്ളത്.

സംഭവത്തില്‍ നേരിട്ടും അല്ലാതെയും പങ്കുണ്ടെന്ന സംശയിക്കുന്ന മൂന്ന് പേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.  പിടിയിലായ മൂന്നുപേരെയും വൈദ്യപരിശോധനക്ക് ശേഷം പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ നേരിട്ടാണ് കേസ്സ് അന്വേഷിച്ചത്.

click me!