പാലക്കാട് കഞ്ചാവ് വേട്ട; വിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയത് ഒൻപത് കിലോ കഞ്ചാവ്

By Web TeamFirst Published Jan 31, 2019, 1:20 AM IST
Highlights

കഞ്ചാവ് കടത്ത് സംഘങ്ങളുടെ ഇഷ്ട ജില്ലയായി മാറുകയാണ് പാലക്കാട്. ജില്ലയിൽ നിന്ന് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പിടികൂടിയത് 30 കിലോ കഞ്ചാവും 300 ഓളം ലഹരി ഗുളികളുമാണ്.

പാലക്കാട്: പാലക്കാട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി ഒൻപതേകാൽ കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ മൂന്ന് പേരെ എക്സെസ് സംഘം അറസ്റ്റ് ചെയ്തു. ജില്ലയിൽ നിന്ന് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പിടികൂടിയത് 30 കിലോ കഞ്ചാവും 300 ഓളം ലഹരി ഗുളികളുമാണ്. എല്ലാ കേസുകളിലും പ്രതികൾ യുവാക്കളാണെന്ന് എക്സൈസ് അറിയിച്ചു.

അറസ്റ്റിലായവര്‍ 25 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. . കോഴിക്കോട് സ്വദേശി ആഷിഷ്, മലപ്പുറം തിരൂ‌‌ർ സ്വദേശി നൗഷാദ്, എറണാകുളം ആലുവ സ്വദേശി ബഷീർ എന്നിവരാണ് അറസ്റ്റിലായത്. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയതോടെ റോഡ് മാർഗമാണ് ജില്ലയിലൂടെ ഇപ്പോൾ കഞ്ചാവ് കടത്ത് നടക്കുന്നത്. വിലകൂടിയ ബൈക്കുകൾ ഉപയോഗിച്ചാണ് കഞ്ചാവ് കടത്തൽ നടത്തിയിരുന്നത്.

കഞ്ചാവ് കടത്ത് സംഘങ്ങളുടെ ഇഷ്ട ജില്ലയായി മാറുകയാണ് പാലക്കാട്. ജില്ലയിൽ നിന്ന് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പിടികൂടിയത് 30 കിലോ കഞ്ചാവും 300 ഓളം ലഹരി ഗുളികളുമാണ്. കഞ്ചാവ് കടത്തൽ സംഘങ്ങളിൽ സ്ത്രീകളും സജീവമായതോടെ വനിതാ ഉദ്യോഗസ്ഥരുടെ സ്ക്വാഡും ജില്ലയിൽ രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തിൽ വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ കഞ്ചാവ് മാഫിയ പിടമുറുക്കിയ സാഹചര്യത്തിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് എക്സെസ് അധികൃതർ വ്യക്തമാക്കി. 

click me!