വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളിത്തുറന്നു; തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്

Published : Oct 15, 2026, 03:02 PM IST
Death

Synopsis

വലപ്പാട് ബീച്ചിൽ ഭാര്യയേയും നാലര വയസ്സുള്ള മകനെയും ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: തൃശൂർ വലപ്പാട് ബീച്ചിൽ ഭാര്യയേയും നാലര വയസ്സുള്ള മകനെയും ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. ജി.ഡി.എം.എൽ.പി. സ്കൂളിന് പടിഞ്ഞാറ് തെക്കിനിയേടത്ത് വിജേഷിന്റെ ഭാര്യ വിസ്മയ (24), മകൻ ദക്ഷിൻ (നാലര) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

പുലർച്ചെ ഒന്നരയോടെ വിസ്മയയുടെ വീട്ടിലായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളി തുറന്നതോടെ വിസ്മയ ഗുരുതര പരുക്കോടെ പുറത്തേയ്ക്ക് ഓടുകയായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം മുറിയുടെ വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ വലപ്പാട് പോലീസ് വിജേഷിനെയും മകനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദക്ഷിന്റെ ജീവൻ രക്ഷിക്കാനായില്ല. വിസ്മയയുടേയും ദക്ഷിന്റെയും മൃതദേഹങ്ങൾ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ചെറിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. ആർ. രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വി.കെ. ശ്രീകണ്ഠന്റെ ഇടപെടലെന്ന് കോൺഗ്രസ്, രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലെന്ന് ബിജെപി; ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചതിൽ ക്രെഡിറ്റ് പോര്
സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് വന്ന 11 ലക്ഷം രൂപയ്ക്ക് പകരമായി കിട്ടിയത് വൻ തുക കമ്മീഷൻ; സൈബർ തട്ടിപ്പ് സംഘത്തെ സഹായിച്ച കേസിൽ അറസ്റ്റ്