കടയിൽ സൈക്കിൾ നന്നാക്കാൻ എത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സൈക്കിൾ കടക്കാരൻ അറസ്റ്റിൽ

Published : Sep 29, 2024, 03:32 PM IST
കടയിൽ സൈക്കിൾ നന്നാക്കാൻ എത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സൈക്കിൾ കടക്കാരൻ അറസ്റ്റിൽ

Synopsis

വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു

തൃശൂർ: കടയിൽ സൈക്കിൾ നന്നാക്കാൻ എത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൈക്കിൾ കടക്കാരൻ അറസ്റ്റിൽ. ശ്രീനാരായണപുരം കട്ടൻബസാറിന് തെക്ക് വശം സൈക്കിൾ കട നടത്തുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി പുത്തൻചിറയിൽ സുദർശനൻ (42) നെയാണ് മതിലകം പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.

രണ്ട് വർഷമായി ഇയാൾ എമ്മാട് താമസിച്ചു വരികയാണ്. അനിയത്തിയുമായി സൈക്കിൾ നന്നാക്കാൻ എത്തിയ പത്ത് വയസുകാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

രണ്ട് വ്യത്യസ്ത സംഭവങ്ങൾ, പൊലീസ് പിടികൂടിയത് വയോധികനെയും യുവാവിനെയും; കൈവശമുണ്ടായിരുന്നത് കഞ്ചാവും എംഡിഎംഎയും!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ