അര്‍ബുദം കാര്‍ന്ന് തിന്നുന്ന ജീവിതം; രക്ഷയ്ക്കായി പ്രിയ സഹായം തേടുന്നു

Published : Jan 18, 2019, 10:16 AM IST
അര്‍ബുദം കാര്‍ന്ന് തിന്നുന്ന ജീവിതം; രക്ഷയ്ക്കായി പ്രിയ സഹായം തേടുന്നു

Synopsis

A/C NO :14670100073216 IFSC     : FDRL0001467 mob:9074415802, 8078482728          Priya.K.M D/O K.V.Madhavan Kottipparambil (H) Panamukku Shanti Nagar P.O.Nedupuzha Thrissur-680007

തൃശൂര്‍: തൃശൂരിലെ പനമുക്ക് ശാന്തി നഗറിലാണ് അച്ഛനും അമ്മയ്ക്കുമൊപ്പം പ്രിയ മാധവന്‍ താമസിക്കുന്നത്. ശാരീരികമായി അനുഭവപ്പെട്ട അസ്വസ്തകളുടെ കാരണം തേടിയപ്പോഴാണ് പ്രിയയ്ക്ക് കാന്‍സര്‍ ആണെന്ന് ബോധ്യമായത്. ആരോഗ്യപരമായ ഇത്തരം വെല്ലുവിളികളെ നേരിടാന്‍ കരുത്തുണ്ടെങ്കിലും പ്രിയയെ തളര്‍ത്തുന്നത് സാമ്പത്തികമായ പ്രയാസം മാത്രമാണ്.

രോഗാവസ്ഥയുണ്ടാക്കുന്ന വേദനകളെയെല്ലാം മറന്ന് പ്രിയ തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സുഹൃത്തുക്കളുടെ സഹായം തേടിയാണ് ചികിത്സ മുന്നോട്ടുകൊണ്ടുപോകുന്നത്. കുടുംബത്തിന്റെ ഏക വരുമാനമാകട്ടെ, അച്ഛന്‍ കൊട്ടിപ്പറമ്പില്‍ മാധവന് ലഭിക്കുന്ന തുച്ഛമായ പെന്‍ഷന്‍ മാത്രമാണ്. ബി എസ് എന്‍ എല്‍ പെന്‍ഷനറായ അച്ഛന് അനുവദിച്ച മെഡിക്കല്‍ ക്ലെയിം ഉപയോഗിച്ചാണ് രോഗനിര്‍ണയത്തിനുശേഷം പ്രിയയുടെ ചികിത്സ ആരംഭിക്കുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം വിദഗ്ധന്‍ ഡോ മിഥുന്‍ ചാക്കോയാണ് ഇപ്പോള്‍ പ്രിയയുടെ ചികിത്സ കൈകാര്യം ചെയ്യുന്നത്. നേരത്തെ മറ്റൊരു ആശുപത്രിയിലായിരുന്നു ചികിത്സ.

രോഗ വിമുക്തിക്കായുള്ള പോരാട്ടത്തില്‍ ഇപ്പോള്‍ പ്രിയയ്ക്കും കുടുംബത്തിനും കൂട്ട് ലക്ഷങ്ങളുടെ കട ബാധ്യതകള്‍ മാത്രം. ആശുപത്രിയിലെയും വീട്ടിലെയും വിശ്രമവേളയില്‍ ഏക ആശ്വാസം എഫ് ബിയിലെ സുഹൃത്തുക്കളുടെ സഹായവും സാന്ത്വനവുമാണ്. പ്രിയയുടെ എഫ്ബി വോളുകളില്‍ ഏറെയും കാന്‍സറിനെ പ്രതിരോധിക്കാനുള്ള കുറിപ്പടികളും വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളും കാന്‍സര്‍ രോഗികള്‍ക്കായുള്ള വിവിധ പരിശോധനാ ക്യാമ്പുകളുടെയും മറ്റും വിവരങ്ങളാണ്. ഒപ്പം രോഗത്തെയും പ്രതിസന്ധികളെയും നേരിടാന്‍ കൊതിക്കുന്ന തന്റെ പുഞ്ചിരിക്കുന്ന ചിത്രങ്ങളും.

ഒരു മാസത്തോളമായി പനി വിട്ടുമാറാതെ പ്രിയയെ പിന്തുടരുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായി. കാന്‍സറുമായി ബന്ധപ്പെട്ട വേറെയും പരിശോധനകളും ഉണ്ട്. എന്നാല്‍, സാമ്പത്തിക പ്രയാസങ്ങള്‍ നന്നേ അലട്ടുന്നതിനാല്‍ ഇന്നും പ്രിയ ആശുപത്രിയിലെത്തിയിട്ടില്ല. ആശുപത്രിയില്‍ കൂട്ടിനായി നില്‍ക്കാനുള്ളത് അമ്മ മാത്രമെന്നതും പ്രിയയെ അലട്ടുന്നു. സഹായമനസ്കരുടെ കാരുണ്യത്തിനായി ഇന്ന് അവര്‍ കൈനീട്ടുകയാണ്.

A/C NO :14670100073216

IFSC     : FDRL0001467

mob:9074415802, 8078482728   
     
Priya.K.M
D/O K.V.Madhavan
Kottipparambil (H)
Panamukku
Shanti Nagar
P.O.Nedupuzha
Thrissur-680007

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ
പിണങ്ങി മുറിയിലേക്ക് കയറിപ്പോയി എഴ് വയസുകാരി, തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി