
തൃശൂർ: രാമവർമപുരം വൃദ്ധ സദനത്തിലെ താമസക്കാരായെത്തിയ ശേഷം വിവാഹിതരായ കൊച്ചനിയൻ-ലക്ഷ്മി അമ്മാളു ദമ്പതികളിൽ കൊച്ചനിയൻ അന്തരിച്ചു. സംസ്കാരം 11.30 ന് ലാലൂർ ശ്മശാനത്തിൽ നടക്കും. തൃശൂർ രാമവർമ്മപുരം ഗവൺമെന്റ് വൃദ്ധസദനത്തിലെ അന്തേവാസികളായിരുന്ന കൊച്ചനിയനും ലക്ഷ്മി അമ്മാളുവും 2019 ഡിസംബർ 28 ശനിയാഴ്ചയാണ് വിവാഹിതരായത്. വൃദ്ധ സദനത്തില്‍ വച്ചായിരുന്നു വിവാഹം.
ഇരുപത്തിരണ്ട് വർഷത്തെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ശേഷം ലക്ഷ്മി അമ്മാളിന് ജീവിത സായാഹ്നത്തിൽ ഒരു കൂട്ടായിരുന്നു കൊച്ചനിയൻ. ആദ്യ ഭാര്യ മരിച്ചതിന് ശേഷം 65കാരനായ കൊച്ചനിയൻ ഒറ്റയ്ക്കായിരുന്നു ജീവിച്ചിരുന്നത്. 64 വയസ്സുളള ലക്ഷ്മി അമ്മാളും സമാനാവസ്ഥയിലായിരുന്നു. ഭർത്താവ് മരിച്ച് 22 വർഷം ലക്ഷ്മി അമ്മാളും തനിച്ചായിരുന്നു താമസം. ഇതിനിടെയിലാണ് വൃദ്ധസദനത്തിൽവെച്ച് ഇരുവരും കണ്ടുമുട്ടിയത്. പിന്നീടത് വിവാഹത്തിലെത്തിച്ചേരുകയായിരുന്നു. അന്നത്തെ കൃഷിമന്ത്രി വി എസ് സുനിൽകുമാറിന്റെയും തൃശൂർ മേയർ അജിതയുടെയും മേൽനോട്ടത്തിലാണ് വിവാഹം നടന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam