
പാലക്കാട്: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മുഖ്യമന്ത്രി ആകുന്നതിനുവേണ്ടി കളഭം കൊണ്ടുള്ള തുലാഭാരം. ഇന്ദിരാ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി തീരുമാനിക്കുന്നതിന് കാരണമായെന്ന് പറയപ്പെടുന്ന ക്ഷേത്രദർശനത്തിന്റെ പേരിൽ ചരിത്രപ്രസിദ്ധമായ ഏമൂർ ഹേമാംബിക ( കൈപ്പത്തി പ്രതിഷ്ഠയുള്ള) ക്ഷേത്രത്തിലാണ് കളഭം കൊണ്ടുള്ള തുലാഭാരത്തിന് ചീട്ടാക്കിയത്. യൂത്ത് കോൺഗ്രസ് മുൻ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: സിഎം അനിൽകുമാർ ആണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്ര ദിനമായ രോഹിണി നാളിൽ വഴിപാട് നേർന്നത്.
പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ശ്രീകോവിലിലെ പ്രതിഷ്ഠ ഭക്തരെ അനുഗ്രഹിക്കുന്ന രൂപത്തിൽ രണ്ടു കൈപ്പത്തികളായതിനാൽ കൈപ്പത്തിക്ഷേത്രം എന്നും അറിയപ്പെടുന്നു. ഭാരതത്തിൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏകക്ഷേത്രവും ഇതാണ്. കല്ലേക്കുളങ്ങര ക്ഷേത്രം ദേശീയ ശ്രദ്ധ ആകർഷിച്ചതു മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സന്ദർശനത്തോടെയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam