വയനാട് ചീരാലില്‍ ജനവാസ മേഖലയിൽ കടുവയിറങ്ങി; ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

By Web TeamFirst Published Nov 28, 2019, 12:23 PM IST
Highlights

പ്രദേശത്തെ കൃഷിയിടത്തിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നത്. ചീരാല്‍ പണിക്കര്‍പടി മേഖലയില്‍ പോലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് വിശദമാക്കി.

സുല്‍ത്താന്‍ ബത്തേരി: വയനാട് ചീരാൽ പണിക്കർ പടിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി. പ്രദേശവാസിയുടെ നായയെ കടുവ കൊന്നു തിന്നു. പ്രദേശത്തെ കൃഷിയിടത്തിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നത്. ചീരാല്‍ പണിക്കര്‍പടി മേഖലയില്‍ പോലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് വിശദമാക്കി.

മാര്‍ച്ച് മാസത്തില്‍ ചീയമ്പത്ത്  താല്‍കാലി വാച്ചര്‍മാരെ അക്രമിച്ച കടുവ വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയിരുന്നു. നേരത്തെ പെരിക്കലല്ലൂര്‍, മരകടവ് ഭാഗങ്ങളിലും കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. 

കര്‍ണാടക - തമിഴ്‌നാട് സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന വയനാട്, വയനാട് സൗത്ത്, നോര്‍ത്ത് വയനാട് വന്യജീവി സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചതായി കണക്കെടുപ്പില്‍ കണ്ടെത്തിയിരുന്നു. വനം-വന്യജീവി വകുപ്പ് ക്യാമറ സ്ഥാപിച്ച് തയ്യാറാക്കി കണക്ക് പ്രകാരമാണ് കണ്ടെത്തല്‍. 

click me!