വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു

Published : Nov 14, 2024, 10:38 AM IST
വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു

Synopsis

മേലാറ്റൂർ സ്വദേശി ഹേമലതയാണ് (40) മരിച്ചത്. പരിക്കേറ്റ സിന്ധു മോളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് കാൽനട യാത്രക്കാർക്ക് നേരെ ടിപ്പർ പാഞ്ഞുകയറി ഒരാൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. മേലാറ്റൂർ സ്വദേശി ഹേമലതയാണ് (40) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ എപ്പിക്കാട് സ്വദേശി സിന്ധു മോളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം. പാണ്ടിക്കാടെ സ്വകാര്യ ആശുപത്രിയിൽ മകന്റെ ഭാര്യയുടെ പ്രസവ ശുശ്രൂഷക്കായി കൂട്ടു വന്നതായിരുന്നു ഹേമലത. പുലർച്ചെ ചായ കഴിക്കുന്നതിനായി പുറത്തിറങ്ങി തിരിച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഹേമലതയും, ബന്ധുവായ സിന്ധുവിനെയും ടിപ്പർ ഇടിച്ചു തെറുപ്പിച്ചത്. ഹേമലത സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സിന്ധു മോൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

Also Read: വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞു, വധൂവരന്മാടക്കം 26 മരണം, സംഭവം പാകിസ്ഥാനിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു