ആഫ്രിക്കൻ ഒച്ചുകളെ പിടിച്ചുകൊടുക്കൂ, ഓണം ബംബർ സമ്മാനമായി നേടൂ, ഒപ്പം താറാവിനെയും, ഇതൊരു വറൈറ്റി മത്സരം

By Web TeamFirst Published Aug 11, 2021, 7:45 AM IST
Highlights

ഓഗസ്റ്റ് ഒന്ന് മുതൽ അഞ്ച് വരെ ഏറ്റവും കൂടുതൽ ഒച്ചിനെ പിടിച്ചവർക്ക് ഓണം ബംബർ സമ്മാനമായി നൽകുമെന്നാണ് അറിയിച്ചിരുന്നത്. ഇതിൽ തെരഞ്ഞെടുക്കപ്പെട്ട 10 പേരാണ് ടിക്കറ്റും സ്വന്തമാക്കി ബംബർ നറുക്കെടുപ്പ് കാത്തിരിക്കുന്നത്

ആലപ്പുഴ: ഒരു നാടിന് മൊത്തം ഭീഷണിയായ ആഫ്രിക്കൻ ഒച്ചിനെ ഓടിക്കാനുള്ള അവസാന പരീക്ഷണത്തിലാണ് ആലപ്പുഴ മുഹമ്മയിലെ ഒരു ഗ്രാമം. അതുകൊണ്ടുതന്നെയാണ് മുഹമ്മ പഞ്ചായത്തിലെ 12ാം വാർഡിൽ ആഫ്രിക്കൻ ഒച്ചിനെ പിടിക്കൽ ഒരു മത്സരയിനം തന്നെയായതും. ഒരു വർഷത്തെ മാരത്തൺ മത്സരത്തിലൂടെ വാർഡിനെ പൂർണ്ണ ആഫ്രിക്കൻ ഒച്ച് രഹിക ഗ്രമമാക്കുകയാണ് നാട്ടുകാരുടെ ലക്ഷ്യം.

നിരവധി പേർ ഇതുവരെ മത്സരത്തിനിറങ്ങിക്കഴിഞ്ഞു. 10 പേർ മത്സരത്തിന്റെ സമ്മാനമായ ഓണം ബംബർ സ്വന്തമാക്കുകയും ചെയ്തു. ഇതുവരെ 25000ഓളം ഒച്ചുകളെ പിടിച്ച് ഇവർ നശിപ്പിച്ചുകഴിഞ്ഞു. മുഹമ്മ പഞ്ചായത്തംഗമായ ലതീഷ് ബി ചന്ദ്രയുടേതാണ് ഒച്ചിനെപ്പിടിക്കാനുള്ള ഈ ബംബർ ആശയം. 

ഓഗസ്റ്റ് ഒന്ന് മുതൽ അഞ്ച് വരെ ഏറ്റവും കൂടുതൽ ഒച്ചിനെ പിടിച്ചവർക്ക് ഓണം ബംബർ സമ്മാനമായി നൽകുമെന്നാണ് അറിയിച്ചിരുന്നത്. ഇതിൽ തെരഞ്ഞെടുക്കപ്പെട്ട 10 പേരാണ് ടിക്കറ്റും സ്വന്തമാക്കി ബംബർ നറുക്കെടുപ്പ് കാത്തിരിക്കുന്നത്. ഏറ്റവുമധികം ഒച്ചിനിപ്പിടിച്ച് ഒന്നാമതെത്തിയ പി ബി തിലകൻ ഇതുവരെ പിടികൂടിയത് 1250 ഒച്ചുകളെയാണ്. മത്സരത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത് ഒക്ടോബർ ഒന്ന് മുതൽ അഞ്ച് വരെയാണ്. ഇതിൽ വിജയിക്കുന്നവർക്ക് രണ്ട് താറാവുകളെ നൽകാനാണ് മത്സരം നടത്തുന്നവർ ആലോചിക്കുന്നത്. 


 

click me!