
കൊച്ചി: കൊച്ചി നഗരത്തിൽ മലിനജലം പൊതുറോഡിൽ തള്ളിയ വാഹനവും ഡ്രൈവറെയും പിടികൂടി പൊലീസ്. ഫോർട്ട് കൊച്ചി സ്വദേശി ജിപ്സണെ ആണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കക്കൂസ് മാലിന്യം നിറച്ച ടാങ്കിന്‍റെ വാൽവ് തുറന്നിട്ട് ഇയാൾ വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് പ്രചരിച്ചത്. രാവിലെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി വന്നത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇത്തരത്തില്‍ മലിനജലം പൊതുറോഡിൽ തള്ളി വാഹനം പായിച്ചത്.
എറണാകുളം എംജി റോഡിലൂടെ തേവര ഭാഗത്തേക്ക് വാഹനം പോകുന്നതായിരുന്നു ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. കക്കൂസ് മാലിന്യം നിറച്ച വാഹനത്തിന്‍റെ ടാങ്കറിൽ നിന്ന് വെള്ളം റോഡിലേക്ക് ഒലിച്ചിറങ്ങുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. വാൽവ് തുറന്നിട്ട് മലിനജലം ഒഴുക്കികളയാനാണ് ഉദ്ദേശമെന്ന് വ്യക്തമായതോടെയാണ് പൊലീസ് അതിവേഗം നടപടി സ്വീകരിച്ചത്.
തേവര പ്രദേശമാണ് വീഡിയോയില്‍ ഉള്ളതെന്ന് ബോധ്യമായതോടെ വാഹനത്തിനറെ നമ്പര്‍ കേന്ദ്രീകരിച്ച് സൗത്ത് പൊലീസ് വാഹനം തപ്പി ഇറങ്ങുകയായിരുന്നു. ഫോർട്ട് കൊച്ചി സ്വദേശി ജിപ്സണിലേക്കാണ് അന്വേഷണം എത്തിയത്. ഇയാളാണ് സംഭവസമയത്ത് വാഹനമോടിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചു. പള്ളുരുത്തി സ്വദേശി ഷബീറിന്‍റേതാണ് വാഹനം.
വിവരാവകാശ ലംഘനം നടത്തിയ കൊച്ചി കോർപ്പറേഷന് 25,000 രൂപ പിഴ
കൊച്ചി : വിവരാവകാശ ലംഘനം നടത്തിയ കൊച്ചി കോർപ്പറേഷന് 25,000 രൂപ പിഴ ശിക്ഷ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ. വിവരാവകാശ നിയമം പ്രകാരം നൽകിയ ചോദ്യത്തിന് സമയബന്ധിതമായി മറുപടി നൽകാത്തതിനെ തുടര്‍ന്ന് കൊച്ചി കോർപ്പറേഷൻ ഓഫീസിലെ വിവരാവകാശ ഓഫീസറായ എ ഹയറുന്നിസയ്ക്കാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ പിഴ ശിക്ഷ വിധിച്ചത്.
പള്ളുരുത്തി സ്വദേശി പി.എം ധനീഷിന്റെ വീടിനോട് ചേർന്ന് കോണം സ്വദേശി മുരളി എന്നയാൾ നടത്തിയ അനധികൃത നിർമ്മാണം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. എന്നാൽ കൃത്യമായ മറുപടി നൽകാൻ വിവരാവകാശ ഓഫീസറോ അപ്പീൽ അധികാരിയോ തയ്യാറായില്ല. ഹിയറിംഗിൽ വിവരാവകാശ ഓഫീസർ നിയമം ലംഘിച്ചതായും, കുറ്റകരമായ അനാസ്ഥ കാട്ടിയതായും കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് വിവരാവകാശ കമ്മീഷണർ ഡോ.കെ.എൽ വിവേകാനന്ദൻ പിഴ വിധിച്ചത്. ശിക്ഷിക്കപ്പെട്ട ഹയറുന്നിസ തുക ട്രഷറിയിൽ അടച്ചു രസീത് കമ്മീഷനിൽ നൽകുകയും ചെയ്തു.
കോട്ടും മുഖംമൂടിയും ധരിച്ച് പാതിരാത്രി ബിവറേജസ് ഔട്ട്‍ലെറ്റില്‍ രണ്ട് പേര്‍; പണികൊടുത്ത് ഷട്ടര്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam