പുന്നപ്രയിൽ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

Published : Apr 04, 2023, 07:38 PM IST
പുന്നപ്രയിൽ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

Synopsis

പുന്നപ്രയിൽ നിന്ന് തോപ്പുംപടി ഹാർബറിലേക്ക് പോയ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. 

അരൂർ: പുന്നപ്രയിൽ നിന്ന് തോപ്പുംപടി ഹാർബറിലേക്ക് പോയ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് നിരവധി പേർക്ക്. ദേശീയപാതയിൽ ചന്തിരൂർ മേഴ്സി സ്കൂളിന് സമീപം ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു അപകടം. 45 പേരുമായി പുന്നപ്രയിൽ നിന്നും തോപ്പുംപടി ഹാർബറിലേക്ക് മത്സ്യ ബന്ധനത്തിന് പോകും വഴിയാണ് അപകടം. 

പുന്നപ്ര കറുകപ്പറമ്പിൽ സെബാസ്റ്റ്യൻ (49), പുന്നപ്ര പുതുവൽ നികർത്ത് കോശി (41), കറുകപ്പറമ്പ് സെബാസ്റ്റ്യൻ (62), തുറവൂർ പാക്കാനമുറി ഗിരീഷ് (46), പുന്നപ്ര മത്തപറമ്പിൽ എഡിസൻ (49) എന്നിവർക്കാണ് പരിക്കേറ്റത്. ബസ് എതിർദിശയിലേക്ക് മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.  ചേർത്തല ഡി വൈ എസ് പി അരൂർ പോലീസ് ഫയർഫോഴ്സ് എന്നിവരുടെ സഹായാത്തോടെ രക്ഷാപ്രവർത്തനങ്ങൾ നടത്തി. മറ്റുള്ള മത്സ്യതൊഴിലാളികളെ സമീപ ആശുപത്രികളിൽ പ്രഥമശുശ്രൂഷ നല്‍കി.

അതേസമയം,  പാലക്കാട് വാണിയംകുളത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 7 പേർക്ക് പരിക്കേറ്റു. നെന്മാറ വേല കഴിഞ്ഞ് മടങ്ങുന്ന സംഘം സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽ പെട്ടത്. വയനാട് താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ചുരം ഒൻപതാം വളവിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ കൊക്കയിലേക്ക് വീണു. വയനാട് ചുള്ളിയോട് സ്വദേശികളായ റാഷിദ്, ഷരീഫ് എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാരും പൊലീസും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Read more: ഓൺലൈനിൽ സാധനം വാങ്ങി വിഷം നിര്‍മിച്ചു, കടലക്കറിയിൽ കലര്‍ത്തി, മയൂരനാഥൻ മാത്രം ഭക്ഷണം കഴിച്ചില്ല, ആസൂത്രിത കൊല
 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്