അടൂരിൽ ശക്തമായ കാറ്റും മഴയും; സ്കൂട്ടറിന് മുകളിൽ മരം ഒടിഞ്ഞു വീണ് ഒരു മരണം

Published : Apr 04, 2023, 05:07 PM ISTUpdated : Apr 04, 2023, 05:14 PM IST
അടൂരിൽ ശക്തമായ കാറ്റും മഴയും; സ്കൂട്ടറിന് മുകളിൽ മരം ഒടിഞ്ഞു വീണ് ഒരു മരണം

Synopsis

വിവിധ ഇടങ്ങളിൽ നിരവധി മരങ്ങൾ ഒടിഞ്ഞു വീണിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞു. 

പത്തനംതിട്ട : പത്തനംതിട്ട അടൂരിൽ ശക്തമായ കാറ്റും മഴയെയും തുടർന്നുണ്ടായ അപകടത്തിൽ ഒരു മരണം. ചൂരക്കോട് സ്കൂട്ടറിന് മുകളിൽ മരം ഒടിഞ്ഞു വീണ് യാത്രക്കാരൻ മരിച്ചു. നെല്ലിമുഗൾ സ്വദേശി മനു മോഹൻ (32) ആണ് മരിച്ചത്. വിവിധ ഇടങ്ങളിൽ നിരവധി മരങ്ങൾ ഒടിഞ്ഞു വീണിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞു. 

കൊല്ലം കൊട്ടാരക്കര മേഖലയിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നു. പൊലിക്കോട് പെട്രോൾ പമ്പിന്‍റെ മേൽക്കുര തകർന്നു. ​പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിൽ മരം വീണു. കൊട്ടാരക്കര പ്രസ് സെന്‍ററിന്‍റെ മേൽക്കൂര തകർന്നു. ‌ആയൂർ കോട്ടയ്ക്കാവിളയിൽ സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ മേൽക്കൂര പറന്നു പോയി.

Read More : എലത്തൂര്‍ ട്രെയിൻ തീവെപ്പ്: പ്രതിക്കായി അന്വേഷണ സംഘം ഇന്ന് യുപിയിലേക്ക്

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്