കോഴിക്കോട് ജില്ലയിലെ 28 തദ്ദേശസ്ഥാപനങ്ങളിൽ ടിപിആർ നിരക്ക് മുപ്പതിന് മുകളിൽ

By Web TeamFirst Published May 7, 2021, 9:39 PM IST
Highlights

മെയ് മൂന്നു മുതൽ ഏഴുവരെയുള്ള ദിവസത്തെ കണക്കുപ്രകാരം ഏറ്റവും ഉയർന്ന ടിപിആർ നിരക്ക് രേഖപ്പെടുത്തിയത് 43.7 ശതമാനമുളള വേളം പഞ്ചായത്തിലാണ്. 

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മെയ് മൂന്നു മുതൽ ഏഴുവരെയുള്ള ദിവസങ്ങളിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിക്കുമ്പോൾ 28 തദ്ദേശ സ്ഥാപനങ്ങൾ മുപ്പത് ശതമാനത്തിനു മുകളിൽ. ഏപ്രിൽ 12 മുതൽ 18 വരെയുള്ള ആഴ്ചയിൽ അഞ്ച് തദ്ദേശസ്ഥാപനങ്ങളിൽ മാത്രമായിരുന്നു ടിപിആർ നിരക്ക് മുപ്പതിനു പുറത്ത്. 

മെയ് മൂന്നു മുതൽ ഏഴുവരെയുള്ള ദിവസത്തെ കണക്കുപ്രകാരം ഏറ്റവും ഉയർന്ന ടിപിആർ നിരക്ക് രേഖപ്പെടുത്തിയത് 43.7 ശതമാനമുളള വേളം പഞ്ചായത്തിലാണ്. പനങ്ങാട് (40.7%), രാമനാട്ടുകര(40.0%), ചെങ്ങോട്ടുകാവ് (39.3%), അരിക്കുളം (38.4%), നൊച്ചാട് (37.6%), ഫറോക്ക്  (37.5%), ചോറോട്(37.4%),  ഒളവണ്ണ(37.1%), കോട്ടൂർ(35.7%), മൂടാടി (35.4%),തലക്കുളത്തൂർ(35.2%), നന്മണ്ട(34.7%), തുണേരി(33.2%), ഉണ്ണികുളം(33.1%), പെരുമണ്ണ(33.1%), മണിയൂർ(33.0%), ചെറുവണ്ണൂർ(33.0%), ചെക്ക്യാട്(32.9%), തിക്കോടി(32.3%), ഏറാമല(32.0%), കൂത്താളി(31.8%), വടകര മുനിസിപ്പാലിറ്റി(31.6%), അഴിയൂർ(31.4%), കിഴക്കോത്ത്(30.4%), വാണിമേൽ(30.3%), കായക്കോടി(30.2%), തിരുവള്ളൂർ(30.0%) എന്നിങ്ങനെയാണ് ടി പിആർ 30ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങൾ. 

ടിപിആർ നിരക്ക് 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ള 45 തദ്ദേശസ്ഥാപനങ്ങളാണുള്ളത്. അഞ്ച് തദ്ദേശസ്ഥാപനങ്ങളിൽ ടിപിആർ 20 ശതമാനത്തിൽ താഴെയാണ്. അത്തോളി(19.9%), ചക്കിട്ടപ്പാറ(19.7%), കട്ടിപ്പാറ(19.3%), കുന്ദമംഗലം(18.3%), ചങ്ങരോത്ത്(18.3%) ശതമാനം എന്നിവയാണവ. ഇതിൽ അത്തോളി, ചക്കിട്ടപ്പാറ എന്നിവ തൊട്ടുമുൻപത്തെ ആഴ്ചയിൽ മുപ്പതിനുമുകളിൽ ടിപിആർ ഉള്ളവയായിരുന്നു. 

ഏപ്രിൽ 26 മുതൽ മെയ് രണ്ടു വരെയുള്ള തൊട്ടു മുമ്പത്തെ ആഴ്ചയിൽ 28 തദ്ദേശസ്ഥാപനങ്ങളിൽ ടിപിആർ മുപ്പതിനു മുകളിലുണ്ടായിരുന്നു. ഏപ്രിൽ 19 മുതൽ 25 വരെയുള്ള ആഴ്ചയിൽ 12 തദ്ദേശ സ്ഥാപനങ്ങൾ ടിപിആർ നിരക്ക് മുപ്പതിൽ കൂടുതൽ ഉള്ളവയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!