ആദ്യം ഒരു ലോറി മറിഞ്ഞു, പിന്നാലെ മറ്റൊരു ലോറിയുടെ ടയറ് പൊട്ടി; താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു

Published : May 15, 2025, 02:47 AM ISTUpdated : May 15, 2025, 02:51 AM IST
ആദ്യം ഒരു ലോറി മറിഞ്ഞു, പിന്നാലെ മറ്റൊരു ലോറിയുടെ ടയറ് പൊട്ടി; താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു

Synopsis

ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് ഉൾപ്പെടെയുള്ള യാത്രക്കാർ താമരശ്ശേരി ചുരത്തില്‍ കുടുങ്ങി

കോഴിക്കോട്: വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു. ചുരത്തിലെ ഏഴാം വളവിന് സമീപം ലോറിയുടെ ടയർ പൊട്ടിയതാണ് ഗതാഗത തടസം സൃഷ്ടിച്ചത്. രാത്രി 12 മണിയോടെയാണ് സംഭവം. രണ്ട് മണിക്കൂറായി ചുരത്തിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലവില്‍ ഇരുചക്ര വാഹനങ്ങൾ മാത്രമെ ഇതുവഴി കടന്നുപോകുന്നുള്ളൂ. 

രാത്രി 10.30-ഓടെ മരം കയറ്റിവന്ന ലോറി താമരശ്ശേരി ചുരത്തില്‍ മറിഞ്ഞിരുന്നു. ഇതിനു സമീപത്തായി മറ്റൊരു ലോറിയുടെ ഇരു ടയറുകളും പൊട്ടുക കൂടി ചെയ്തതോടെയാണ് ചുരത്തില്‍ ഗതാഗതം ഏതാണ്ട് പൂർണമായി സ്തംഭിച്ചത്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് ഉൾപ്പെടെയുള്ള യാത്രക്കാർ താമരശ്ശേരി ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ടയർ പൊട്ടിയ ലോറി ക്രെയിൻ എത്തിച്ച് നീക്കം ചെയ്യാനുള്ള ശ്രമം ചുരത്തില്‍ തുടരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കനാൽ പരിസരത്ത് മനുഷ്യന്റെ തലയോട്ടിയും ശരീരഭാഗങ്ങളും; ആദ്യം കണ്ടത് ടാപ്പിങ്ങിനെത്തിയ സ്ത്രീ, അന്വേഷണം
ദുബായിലെ കഫറ്റീരിയയിൽ ജോലി ചെയ്തിരുന്ന യുവാവ്, നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയതും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു; 5 പേർ പിടിയിൽ