താമരക്കുളം ജങ്ഷനില്‍ ഗതാഗതതടസം പതിവ്; റോഡരികില്‍ കയ്യേറ്റ നിര്‍മാണങ്ങളെന്ന് പരാതി

Published : Jun 15, 2020, 09:58 PM IST
താമരക്കുളം ജങ്ഷനില്‍ ഗതാഗതതടസം പതിവ്; റോഡരികില്‍ കയ്യേറ്റ നിര്‍മാണങ്ങളെന്ന് പരാതി

Synopsis

താമരക്കുളം ജങ്ഷനില്‍ റോഡരികിലെ സ്ഥലങ്ങള്‍ കയ്യേറുന്നതായി പരാതി. അനധികൃത നിര്‍മ്മാണവും ഇറക്കുകളും ഗതാഗത തടസത്തിനു കാരണമാകുന്നതായും പരാതിയുണ്ട്.  

ചാരുംമൂട്: താമരക്കുളം ജങ്ഷനില്‍ റോഡരികിലെ സ്ഥലങ്ങള്‍ കയ്യേറുന്നതായി പരാതി. അനധികൃത നിര്‍മ്മാണവും ഇറക്കുകളും ഗതാഗത തടസത്തിനു കാരണമാകുന്നതായും പരാതിയുണ്ട്.  താമരക്കുളം ജങ്ഷനില്‍ ഓച്ചിറ -താമരക്കുളം റോഡിന്റെ വശങ്ങളില്‍ മാര്‍ക്കറ്റിന്റെ പടിഞ്ഞാറേയറ്റം വരെയുള്ള ഭാഗത്താണ് പ്രധാനമായും ഇറക്കുകളും നിര്‍മ്മാണങ്ങളുമുള്ളത്. 

ഇതു മൂലം റോഡിന്റെ വശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. കടകളില്‍ എത്തുന്നവരുടെ വാഹനങ്ങള്‍ റോഡില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായും നാട്ടുകാര്‍ പറയുന്നു. ഇവിടുത്തെ ഇറക്കുകളും അനധികൃത നിര്‍മ്മാണങ്ങളും ഒഴിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ഇതുസംബന്ധിച്ച് പിഡബ്ല്യുഡി - റവന്യു - പഞ്ചായത്ത് അധികൃതര്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അടുത്തിടെ റോഡ് നവീകരണം നടന്നതോടെ റോഡിന്റെ വശങ്ങള്‍ ക്രമാധീതമായി ഉയര്‍ന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പന്തളത്ത് ക്രോസ് വോട്ടിങ് നടന്നു, സ്ഥാനാർഥി നിർണയവും പാളി: മുൻ അധ്യക്ഷ സുശീല സന്തോഷ്
എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ല, പിന്തുണ മതേതര മുന്നണിക്ക്; പാലക്കാട് വിജയിച്ച കോൺ​ഗ്രസ് വിമതൻ