തലശ്ശേരി, മൈസൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വഴി തിരിച്ചുവിടും.
മാനന്തവാടി: വള്ളിയുര്‍കാവ് ആറാട്ട് മഹോത്സവത്തിന്റെ അവസാന ദിവസങ്ങളായ 27,28 തിയ്യതികളില്‍ മാനന്തവാടി ടൗണിലും വള്ളിയുര്‍ക്കാവിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
നിയന്ത്രണങ്ങളുടെ വിശദവിവരങ്ങള്‍ ഇപ്രകാരമാണ്
തലശ്ശേരി ഭാഗത്ത് നിന്നും മൈസൂര്‍ ഭാഗത്ത് നിന്നും കല്‍പ്പറ്റ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും നാലാം മൈല്‍ വഴി പോകണം
മൈസൂര്‍ ഭാഗത്ത് നിന്നും വരുന്ന ചരക്കു വാഹനങ്ങള്‍ കാട്ടിക്കുളം 54 വഴി കോയിലേരി വഴി പോകണം
കല്‍പ്പറ്റ ഭാഗത്ത് നിന്നു വരുന്ന ചരക്ക് വാഹനങ്ങള്‍ കോയിലേരിയില്‍ നിന്നും തിരിഞ്ഞു 54 വഴി മൈസൂര്‍ ഭാഗത്തേക്ക് പോകണം
മാനന്തവാടി ടൗണ്‍ മുതല്‍ തനിക്കല്‍ വരെ റോഡിന്റെ ഇരു ഭാഗങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല
കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടിയിലേക്ക് വരുന്ന വാഹനങ്ങള്‍ നല്ലാം മൈല്‍ വഴി പോകണം
മാനന്തവാടി ടൗണില്‍ നിന്നും വള്ളിയൂര്‍ക്കാവിലേക്കുള്ള വാഹനങ്ങള്‍ വണ്‍വെ ആയി ചെറ്റപ്പാലം ബൈപാസ് വഴി കാവില്‍ എത്തി ആളുകളെ ഇറക്കി ശാന്തി നഗര്‍ വഴി മാനന്തവാടിയിലേക്ക് പോകണം
മാനന്തവാടി ബീവറേജ് പരിസരത്ത് (500 മീറ്ററിനുള്ളില്‍) പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും
ചെറ്റപ്പാലം ബൈപാസ്, മേലെക്കാവ് റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു
പനമരം ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങള്‍ക്ക് കൊയിലേരി കമ്മന പെരുവക വഴിയും മാനന്തവാടിയില്‍ എത്തിച്ചേരാവുന്നതാണ്
പനമരം കൈതക്കല്‍ ഭാഗത്തുനിന്നും വള്ളിയൂര്‍ക്കാവ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്നവരുടെ വാഹനങ്ങള്‍ വള്ളിയൂര്‍ക്കാവ് താന്നിക്കല്‍ കണ്ണിവയല്‍ ഭാഗത്ത് നിര്‍ദ്ദേശിച്ചയിടങ്ങളില്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാര്‍ മാത്രം കാവിലേക്ക് എത്തിച്ചേരണം
വൈകിട്ട് ആറുമണി മുതല്‍ ഒരു വിധത്തിലുള്ള വാഹനങ്ങളും അടിവാരം മുതല്‍ കണ്ണിവയല്‍ വരെയുള്ള ഭാഗത്തേക്കോ, തിരികെ കണ്ണിവയല്‍ മുതല്‍ അടിവാരം ഭാഗത്തേക്കോ പോകാന്‍ അനുവദിക്കില്ല
കൊയിലേരി പയ്യമ്പള്ളി പുല്‍പ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചെറ്റപ്പാലം ബൈപ്പാസ് വഴി പോകണം. ചെറിയ വാഹനങ്ങള്‍ കാവുകുന്ന് റോഡ് വഴി പയ്യംപള്ളിയില്‍ പ്രവേശിക്കണം
വാഹനങ്ങള്‍ വശങ്ങള്‍ ചേര്‍ന്ന് മാത്രം പോകുക
ഗതാഗത തടസം സൃഷ്ടിക്കുന്ന തരത്തില്‍ ഓടിക്കുകയോ പാര്‍ക്ക് ചെയ്യുകയോ ചെയ്യുന്ന വാഹനങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam