
ഇടുക്കി: അതിര്‍ത്തി മേഖലയില്‍ കൂടി തമിഴ്‌നാട്ടിലേക്ക് കടക്കാര്‍ ശ്രമിച്ചവരെ വനംവകുപ്പ് തടഞ്ഞ് മടക്കി അയച്ചു. കടവരിയില്‍ സ്ഥാപിച്ചിരിക്കുന്ന ചെക്ക് പോസ്റ്റുകള്‍ മറികടന്ന് കടക്കാന്‍ ശ്രമിച്ചവരെയാണ് ജീവനക്കാര്‍ തടഞ്ഞ് മടക്കി അയച്ചത്. അതിര്‍ത്തി പങ്കിടുന്ന മേഘലയില്‍ സുരക്ഷ ശക്തമാക്കിയതായി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷമി പറഞ്ഞു.
30 തോളം വാച്ചര്‍മാരെയാണ് അതിര്‍ത്തിയില്‍ നിയമിച്ചിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കാട്ടുപാതയിലൂടെ കടക്കുന്നവരെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കിയതായി വാര്‍ഡന്‍ പറഞ്ഞു. കടവരിയിലെ കവയെന്ന ഭാഗത്തും പഴത്തോട്ടം എന്നിവിടങ്ങളിലായി മൂന്ന് ചെക്ക് പോസ്റ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വട്ടവടയിലെ ജനങ്ങള്‍ പച്ചക്കറിയടക്കമുള്ളവ തമിഴ്‌നാട്ടിലെത്തിക്കാന്‍ ഉപയോഗിക്കുന്ന കാട്ടുപാതകളിലാണ് ഇപ്പോള്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം വട്ടവടയില്‍ നിന്നും അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അഞ്ചുപേരെ പിടികൂടി മടക്കി അയച്ചിരുന്നു. കാട്ടുപാതയിലൂടെ തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അഞ്ചുപേരെ പിടികൂടി പഞ്ചായത്തിന് കൈമാറുകയും ചെയ്തു. അതിര്‍ത്തി മേഘലകള്‍ സുരക്ഷിതമാക്കാന്‍ 30 തോളം വാച്ചര്‍മാരെയാണ് ഇതിനോടകം നിയമിച്ചിരിക്കുന്നത്. തമിഴ്‌നാട് വഴി മൂന്നാറിലേക്ക് എത്തുന്ന പ്രധാന പാതകള്‍ അടച്ചതാണ് പലരും കാട്ടുപാതകള്‍ തിരഞ്ഞെടുക്കാന്‍ കാരണം. ഇത്തരം പാതകള്‍ ക്യത്യമായി മനസിലാക്കി വനംവകുപ്പ് മേഘലകള്‍ കേന്ദ്രീകരിച്ച് പരിശോധനയ്ക്കായി പ്രത്യേ ടീമുകളെയും വിന്യസിച്ചിട്ടുണ്ട്.
അതിര്‍ത്തികളില്‍ ടെന്റുകള്‍ സ്ഥാപിച്ചാണ് ജീവനക്കാര്‍ പരിശോധനകള്‍ നടത്തിവരുന്നത്. അസി. വാര്‍ഡന്‍ സമീര്‍ റേഞ്ച് ഓഫീസര്‍മാര്‍ ഗാര്‍ഡുകള്‍ എന്നിവര്‍ സംയുക്തമായാണ് പരിശോേധനകളില്‍ പങ്കെടുക്കുന്നത്. പൊലീസിന് എത്തിപ്പെടാന്‍ കഴിയാത്ത ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതോടെ അതിര്‍ത്തി മേഘലയിലൂടെ കടക്കുന്നവരെ കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. അതിര്‍ത്തിയില്‍ സുരക്ഷയ്ക്കായി എത്തുന്ന പൊലീസ് ആരോഗ്യവകുപ്പ് എന്നിവര്‍ക്ക് എല്ലാ സഹായവും വനംവകുപ്പിന്റെ നേതൃത്വത്തിൽ നല്‍കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam