ഒന്നാം വിവാഹവാർഷികത്തിന് നാലുനാൾ മുൻപ് കാത്തിരുന്ന ദുരന്തം; കെഎസ്ആർടിസി ബസ് കയറി മരിച്ച മെറിനയുടെ സംസ്കാരം നാളെ

Published : Dec 11, 2025, 08:38 PM IST
Marina

Synopsis

ഒന്നാം വിവാഹ വാർഷികത്തിന് നാല് ദിവസം മുൻപ് എടത്വായിൽ KSRTC ബസിടിച്ച് മെറിന എന്ന യുവതി മരിച്ചു. ഭർത്താവ് ഷാനോയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു അപകടം. മെറിനയുടെ സംസ്കാരം നാളെ തലവടി ഐപിസി ഫിലഡൽഫിയ ചർച്ച് സെമിത്തേരിയിൽ നടക്കും.

എടത്വാ: ഒന്നാം വിവാഹ വാർഷികാഘോഷത്തിന് നാലുനാൾ മുൻപ് കെഎസ്ആർടിസി ബസ് കയറി മരിച്ച മെറിനയുടെ സംസ്കാരം നാളെ നടക്കും. റാന്നി അലിമുക്ക് മുക്കടമണ്ണിൽ ചിറ്റാർ ആനപ്പാറ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം കെ റെജിയുടെയും മേരിക്കുട്ടിയുടെയും മൂത്ത മകളാണ് മെറിന. ബുധനാഴ്ച രാത്രി എട്ടു മണിയോടുകൂടി അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കോളമംഗലം ബ്യുവറേജസ് ഔട്ട്ലെറ്റിന് സമീപത്തുവെച്ചുണ്ടായ അപകടത്തിലാണ് മെറിന മരിച്ചത്.

ഭർത്താവ് ഷാനോ കെ ശാന്തനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മെറിന, ബൈക്കും ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചുവീഴുകയും ശേഷം ബസ് കയറി ഇറങ്ങുകയുമായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് ഷാനോ കെ ശാന്തൻ എടത്വാ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എറണാകുളം മാതാ അമൃതാനന്ദമയി ആശുപത്രിയിൽ നഴ്സായി ജോലി നോക്കുന്ന മെറിന, 14-ന് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനായാണ് വീട്ടിലേക്ക് പുറപ്പെട്ടത്.

റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ എത്തിയ മെറിനയെ ഭർത്താവ് ഷാനോ ബൈക്കിലെത്തി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം.മൃതദേഹം നാളെ രാവിലെ 8 മണി മുതൽ 11 മണി വരെ കുടുംബ വസതിയിൽ (റാന്നി) പൊതുദർശനത്തിന് വെക്കും. തുടർന്ന് വിലാപയാത്രയായി ഭർത്താവിന്റെ വസതിയായ തലവടി ആനപ്രമ്പാൽ തെക്ക് കണിച്ചേരിചിറ വീട്ടിൽ എത്തിച്ച് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 2.30ന് തലവടി വെള്ളക്കിണർ ഐപിസി ഫിലഡൽഫിയ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മൊഹ്സിന വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു, പോളിങ് ഉദ്യോഗസ്ഥർ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് ആരോപണം
നവംബർ 30ന് വിആർഎസ് എടുത്തു, പിന്നെ കാണാതായി, കെഎസ്ഇബി സബ് എൻജിനിയറുടെ മൃതദേഹം മണിമലയാറ്റിൽ കണ്ടെത്തി