കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങി, കിഴക്കമ്പലത്ത് 18 അടി ആഴമുള്ള കുളത്തിലെ പായലിൽ കുടുങ്ങി 21കാരന് ദാരുണാന്ത്യം

Published : Jun 07, 2026, 02:02 PM IST
 youth drowns in Kizhakkambalam pond

Synopsis

കിഴക്കമ്പലത്ത് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ 21-കാരനായ നബീൽ നസീർ എന്ന യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ, 18 അടി ആഴമുള്ള കുളത്തിനടിയിൽ വള്ളിപ്പായലിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊച്ചി: കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് കിഴക്കമ്പലത്തെ കുളത്തിൽ മുങ്ങി മരിച്ചു. കൊല്ലം മയ്യനാട് ചെറുവിള പുത്തൻ വീട്ടിൽ നബീൽ നസീർ (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം കൂട്ടുകാർക്കൊപ്പം വെമ്പിള്ളി വായനശാലയ്ക്ക് സമീപമുള്ള പുതുക്കുളം ചിറയിൽ കുളിക്കാനിറങ്ങിയതായിരുന്നു നബീൽ.

വെള്ളത്തിൽ മുങ്ങിത്താണ നബീലിനെ രക്ഷിക്കാൻ കൂട്ടുകാർക്ക് സാധിക്കാതെ വന്നതോടെ, ഫയർഫോഴ്‌സിൽ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് കുളത്തിൽ തെരച്ചിൽ നടത്തി. രാത്രി ഏഴ് മണിയോടെയാണ് 18 അടി ആഴമുള്ള കുളത്തിനടിയിൽ വള്ളിപ്പായലിൽ കുടുങ്ങി കിടന്ന നിലയിൽ നബീലിനെ കണ്ടെത്തിയത്. ഉടനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഏഴര മണിയോടെ നബീൽ നസീർ മരിച്ചു. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാധ്യമപ്രവർത്തകനും ചരിത്രകാരനുമായ ഐ. സമീൽ അന്തരിച്ചു
എകെജി സെന്ററിൽ അപ്രതീക്ഷിത അതിഥി, ഏറെ നേരം നാടകീയ രം​ഗങ്ങൾ, ഇപിയെത്തി അനുനയിപ്പിച്ചു