പൊലീസ് സ്റ്റേഷന് മുന്നിൽ മരത്തിൽ കയറി ട്രാൻസ്ജെന്‍ഡറിന്‍റെ ആത്മഹത്യ ശ്രമം

Web Desk   | Asianet News
Published : Oct 24, 2020, 10:36 AM IST
പൊലീസ് സ്റ്റേഷന് മുന്നിൽ മരത്തിൽ കയറി ട്രാൻസ്ജെന്‍ഡറിന്‍റെ ആത്മഹത്യ ശ്രമം

Synopsis

പരാതി നൽകാൻ എത്തിയിട്ടും പൊലീസ് സ്വീകരിച്ചില്ല എന്നാരോപിച്ചാണ് ഇവര്‍ മരത്തിൽ കയറിയത്. 

എറണാകുളം: കൊച്ചി കസബ പൊലീസ് സ്റ്റേഷനുമുന്നിൽ മരത്തിൽ കയറി ട്രാൻസ്ജെന്‍ഡറിന്‍റെ ആത്മഹത്യ ശ്രമം. എറണാകുളം സ്വദേശിയാണ് പൊലീസ് സ്റ്റേഷനിലെ മരത്തിൽ കയറിയത്. പരാതി നൽകാൻ എത്തിയിട്ടും പൊലീസ് സ്വീകരിച്ചില്ല എന്നാരോപിച്ചാണ് ഇവര്‍ മരത്തിൽ കയറിയത്.

സ്റ്റേഷനിലെത്തിയ ട്രാൻസ്ജെന്‍ഡറുകൾ പെലീസുമായി വാക്ക് തര്‍ക്കത്തിൽ ഏര്‍പ്പെട്ടു.  കേസെടുക്കാമെന്ന് പൊലീസ്  ഉറപ്പ് നൽകിയതോടൊയാണ് ഇവര്‍ താഴെ ഇറങ്ങിയത്.  ഫയര്‍ ഫോഴ്സിൻറെ സഹായത്തോടെയാണ് ഇവരെ താഴെ എത്തിച്ചത്. ഇതിനിടെ ബോധ രഹിതയായ ആവണിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്