
കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് ഇരുചക്ര വാഹനത്തിൽ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. തിരുവനന്തപുരം ബാലരാമപുരം തണ്ണിക്കുഴി സ്വദേശിയായ ബേബി ലാൻ്റിൽ 42 വയസ്സുള്ള അരുൺ പ്രകാശ് ആണ് 10 കിലോയിലധികം കഞ്ചാവ് ശേഖരവുമായി ഇന്ന് ഡാൻസാഫ് സംഘത്തിൻറെ പിടിയിലായത്. ഇരുചക്ര വാഹനത്തിൽ ആന്ധ്രപ്രദേശിൽ നിന്നും രണ്ട് വലിയ ട്രാവൽ ബാഗുകളിൽ കഞ്ചാവ് ശേഖരവുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രതിയെ കല്ലമ്പലം തട്ടുപാലത്തിന് സമീപം വച്ച് ഇന്ന് രാവിലെ ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു.
ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന അരുൺ പ്രകാശിനെ വാഹനത്തിൽ പിന്തുടർന്നെത്തിയ ഡാൻസാഫ് സംഘം കല്ലമ്പലത്ത് തട്ടുപാലത്തിന് സമീപത്ത് വച്ച് വാഹനം തടഞ്ഞ് അതിസാഹസികമായാണ് പിടികൂടിയത്. അരുൺ പ്രകാശ് വിശാഖപട്ടണത്ത് മയക്കുമരുന്ന് കേസിൽപ്പെട്ട് നാലര വർഷം ആന്ധ്ര ജയിലിൽ കിടന്നിരുന്നു. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനേ തുടർന്ന് വീണ്ടും ഇയാളെ ബാലരാമപുരത്ത് 10 കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്ന ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ഇപ്പോൾ വീണ്ടും കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
ഓപ്പറേഷൻ ഡീ-ഹണ്ടിന്റെ ഭാഗമായി നടത്തി വരുന്ന കർശന പരിശോധനയിലാണ് റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശൻ ഐപിഎസിന്റെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് സംഘം പ്രതിയെ പിടികൂടിയത്. നർക്കോട്ടിക് സെൽ ഡി വൈ എസ് പി പ്രദീപിന്റെ നിർദ്ദേശാനുസരണം ഡാൻസാഫ് എസ്.ഐ മാരായ റസ്സൽ രാജ്, സാഹിൽ, ബിജുകുമാർ, പ്രേമൻ, എഎസ്ഐ മാരായ ദിലീപ്, രാജീവ് എസ് സി പി ഓ മാരായ അരുൺ അനൂപ്, വിനീഷ്, അനീഷ്, ദിനോർ, റിയാസ്, സി പി ഒ മാരായ അരുൺ, സുനിൽരാജ് എന്നിവരടങ്ങിയ തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കല്ലമ്പലം പൊലീസിന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam