കാറ്റിലും മഴയിലും ആഞ്ഞിലിമരം കടപുഴകി വീണു, നാശനഷ്ടം, മോട്ടർ ഷെഡ്ഡ് തകർന്നു

Published : Aug 03, 2022, 10:59 PM ISTUpdated : Aug 03, 2022, 11:28 PM IST
കാറ്റിലും മഴയിലും ആഞ്ഞിലിമരം കടപുഴകി വീണു, നാശനഷ്ടം, മോട്ടർ ഷെഡ്ഡ് തകർന്നു

Synopsis

അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യമാണ്. വൈദ്യുതി വിശ്ചേദിച്ച സമയമായതുകൊണ്ട് വലിയ അപകടം ഒഴിവായിക്കിട്ടി.

ആലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും പാടശേഖരത്തിലെ മോട്ടർ ഷെഡ്ഡിന്റെ മുകളിലേയ്ക്ക് ആഞ്ഞിലിമരം കsപുഴകി വീണു. ചെന്നിത്തല തൃപ്പെരുംന്തുറ ഗ്രാമപഞ്ചായത്തിലെ ചെന്നിത്തല വില്ലേജിൽ ഉൾപ്പെട്ട എട്ടാം ബ്ലോക്ക് പാടശേഖരത്തിലെ മോട്ടർ ഷെഡ്ഡിന്റെ മുകളിലേയ്ക്കാണ് ആഞ്ഞിലിമരം കsപുഴകി വീണത്. മോട്ടർ ഷെഡ്ഡ്, ഇലക്ട്രിക്കൽ പാനൽ ബോർഡ് എന്നിവ പൂർണ്ണമായും തകർന്നു. ചെന്നിത്തല പഞ്ചായത്ത് അധികാരികളെയും, ചെന്നിത്തല കൃഷിഭവൻ, ചെന്നിത്തല വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലും വിവരം അറിയിച്ചിട്ടുണ്ട്.

അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യമാണ്. വൈദ്യുതി വിശ്ചേദിച്ച് ഇട്ടിരിക്കുന്ന സമയമായതുകൊണ്ട് വലിയ അപകടം ഒഴിവായിക്കിട്ടി. എന്നാൽ അച്ചൻകോവിലാറ്റിൽ വെള്ളം അധികമായി എറിവരുന്നതിനാൽ മോട്ടർ ഷെഡ്ഡ് പൂർണ്ണമായി തകരുന്ന അവസ്ഥയിലാണ് നിലവിലെ സാഹചര്യം. വെള്ളം ഇറങ്ങാതെ ഇവിടെ നിന്ന് ഇത് വെട്ടിമാറ്റാനും കഴിയാത്ത അവസ്ഥയിലാണ്.

Read More : ആലപ്പുഴയിൽ കടൽ ക്ഷോഭം, വീട് പൂർണ്ണമായി തകർന്നു

അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരുകയാണ്. റെഡ് അലർട്ട് പിൻവലിച്ചെങ്കിലും സംസ്ഥാനത്ത് നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കും. 11 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ടാണ്. 

മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്.  

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. ഇടുക്കിയില്‍ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു.

പത്തനംതിട്ട തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. മഹാത്മാഗാന്ധി സർവ്വകലാശാലയില്‍ നാളത്തെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ