
പാലക്കാട് : അട്ടപ്പാടിയിൽ മഴയത്ത് വീട് തകർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. ഷോളയൂർ ഊത്തുക്കുഴി ഊരിലെ രങ്കനാഥൻ (28) ആണ് മരിച്ചത്. ശനിയാഴ്ച്ച ഒൻപത് മണിയോടെ പെയ്ത കനത്ത മഴയിലാണ് വീട് തകർന്നത്. തലയ്ക്ക് പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു രങ്കനാഥന്റെ മരണം. മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. വീടിന് മതിയായ ഉറപ്പില്ലാതിരുന്നതാണ് മേൽക്കൂര തകർന്നുവീഴാൻ കാരണമായത്. അപകടം നടന്ന ഉടനെ രംഗനാഥനെ അടുത്തുള്ള ആശുപത്രിയിലും അവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. എന്നാൽ തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.
Read More : 'വിവാഹ പന്തൽ ഉയരേണ്ട വീട്, അവിടെ മരണ പന്തലാണിന്ന്'; ആതിരയുടെ മരണത്തിൽ വിതുമ്പി സഹോദരൻ ആശിഷ് ദാസ് ഐഎഎസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam