കൊല്ലത്ത് ആദിവാസി യുവതി വനത്തിൽ മരിച്ച നിലയിൽ, ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

Published : Apr 05, 2025, 06:33 PM ISTUpdated : Apr 05, 2025, 06:37 PM IST
കൊല്ലത്ത് ആദിവാസി യുവതി വനത്തിൽ മരിച്ച നിലയിൽ, ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

Synopsis

യുവതിക്കൊപ്പം ഉണ്ടായിരുന്നു എന്ന് സംശയിക്കുന്ന ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കൊല്ലം: കൊല്ലം ജില്ലയിലെ അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവതിയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാമ്പഴത്തറ സ്വദേശി രാജമ്മയാണ് (44) മരിച്ചത്. പാറപ്പുറത്ത് നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കൊപ്പം ഉണ്ടായിരുന്നു എന്ന് സംശയിക്കുന്ന ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇരുവരും ഒരുമിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നവരാണെന്ന് വനംവകുപ്പ് അറിയിച്ചു. കസ്റ്റഡിയിൽ ഉള്ള സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Read More : എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനടുത്ത് ഒരു അസം സ്വദേശി, തൃശൂരിൽ ഒഡീഷക്കാരൻ; പൊക്കിയപ്പോൾ ഹെറോയിനും കഞ്ചാവും


 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി