'അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു'; ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി ആദിവാസി യുവതി

Published : Nov 17, 2023, 04:05 PM IST
'അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു'; ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി ആദിവാസി യുവതി

Synopsis

കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

പത്തനംതിട്ട: പത്തനംതിട്ട കൊക്കാത്തോട്ടിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. മൂഴിയാർ സ്വദേശി ബീനയാണ് ആശുപത്രിയിലേക്ക് പോകും വഴി വാഹനത്തിൽ പ്രസവിച്ചത്. കൊക്കാത്തോട്ടിലുള്ള ബന്ധവീട്ടിലെത്തിയ ഇവർക്ക് പ്രസവവേദന അനുഭവപ്പെട്ടു. വിവരമറിഞ്ഞ ട്രൈബൽ പ്രമോട്ടർമാർ ഉടൻ തന്നെ 108 ആംബുലൻസിൽ ഇവരെ  ആശുപത്രിയിലേക്ക് കൊണ്ടുപോയിയ യാത്രമധ്യേ ബീന കുഞ്ഞിന് ജന്മം നൽകി. കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.

ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു

വിനോദസഞ്ചാരികളുമായി വയനാട്ടിലെത്തിയ വാഹനത്തിനകത്ത് ഡ്രൈവർ മരിച്ച നിലയിൽ
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വർക്ക് ഷോപ്പിൽ സ്‌കൂട്ടറിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ തീപ്പൊരി; ലീക്കായ പെട്രോളിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി അണച്ചു
മൃതസഞ്ജീവനി തുണയായി, ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥന്റെ കൈകളുമായി 23 വയസുകാരൻ ജീവിതത്തിലേക്ക്