
കൊല്ലം: കൊല്ലത്ത് കൊല്ലം ചെമ്പരുവിയിൽ അച്ചൻകോവിലാറ്റിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ
മരിച്ച നിലയിൽ കണ്ടെത്തി. മുള്ളുമല ഗിരിജൻകോളനിയിൽ നീലകണ്ഠന്‍റെ മകൻ നസീറിന്‍റെ മൃതദേഹമാണ് അച്ചൻകോവിലാറ്റിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് നസീർ അച്ചൻകോവിലാറ്റിൽ മീൻ പിടിക്കാൻ പോയത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നസീറിനെ ചില സുഹൃത്തുക്കൾ കണ്ടിരുന്നു. പിന്നിട് ഫോണിൽ വിളിച്ചിട്ടും ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ ഏഴുമണിയോടെ അച്ചൻകോവിലാറ്റിലെ അറുതലക്കയത്തിനും മുക്കട മൂഴിക്കുമിടയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നീന്തൽ അറിയാവുന്ന നസീർ വെള്ളത്തിൽ മുങ്ങി ചാകാൻ ഇടയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇത് തന്നെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതും. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. മരിച്ച നസീറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam